മാളവിക മോഹനും മാത്യു തോമസും ഒന്നിക്കുന്ന ‘ക്രിസ്റ്റി’ ടീസർ കാണാം

നവാഗതനായ ആൽവിൻ ഹെൻറി കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റി. മാളവിക മോഹനൻ,മാത്യു തോമസ് എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിൻറെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ 51 സെക്കൻഡ് മാത്രമുള്ള…

നവാഗതനായ ആൽവിൻ ഹെൻറി കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റി. മാളവിക മോഹനൻ,മാത്യു തോമസ് എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിൻറെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ 51 സെക്കൻഡ് മാത്രമുള്ള ടീസറിൽ മാളവിക മോഹനും മാത്യു തോമസും മാത്രമാണ് ഉള്ളത്.

ക്രിസ്റ്റി എന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എഴുത്തുകാരന്മാരായ ബെന്യാമിനും ജി ആർ ഇന്ദുഗോപനും ചേർന്നാണ് .ഒരിടവേളയ്ക്ക് ശേഷം മാളവിക മോഹനൻ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് ക്രിസ്റ്റി.ജായ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയ എസ് കുറുപ്പ്, വീണ നായർ, മഞ്ജു പത്രോസ്, സ്മിനു സിജോ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.


റോക്കി മൗണ്ടൻ സിനിമാസിൻറെ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാന്ന് സിനിമ നിർമ്മിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ആണ് ഛായാഗ്രാഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് മനു ആന്റണിയാണ്.സിനിമയ്ക്ക് സംഗീതം പകരുന്നത് ഗോവിന്ദ് വസന്തയാണ്. കലാസംവിധാനം സുജിത് രാഘവ് അൻവർ അലി, വിനായക് ശശികുമാർ എന്നിവരുടേതാണ് ഗാനരചന. സിനിമ അടുത്ത മാസം പ്രദർശനത്തിനെത്തും.