നിങ്ങളുടെ പങ്കാളിയുമായുള്ള ചർച്ചയ്ക്കിടെ നീ, ഞാൻ എന്നീ പദങ്ങൾ ഉപയോഗിക്കാറുണ്ടോ ? എങ്കിൽ അതിനി വേണ്ട കാരണം ഇതാണ്

വിവാഹത്തിന് ശേഷവും നിങ്ങളുടെ പങ്കാളിയുമായുള്ള സംസാരത്തിനിടക്ക് നിങ്ങൾ ഞാൻ നീ എന്നീ പദങ്ങൾ ആണോ കൂടുതലായും ഉപയോഗിക്കുന്നത്, നമ്മൾ എന്ന വാക്ക് നിങ്ങൾ ഉപയോഗിക്കാൻ മടി കാണിക്കാറുണ്ടോ എങ്കിൽ ഒന്ന് ശ്രദ്ധിക്കുക അത് നിങ്ങളുടെ…

വിവാഹത്തിന് ശേഷവും നിങ്ങളുടെ പങ്കാളിയുമായുള്ള സംസാരത്തിനിടക്ക് നിങ്ങൾ ഞാൻ നീ എന്നീ പദങ്ങൾ ആണോ കൂടുതലായും ഉപയോഗിക്കുന്നത്, നമ്മൾ എന്ന വാക്ക് നിങ്ങൾ ഉപയോഗിക്കാൻ മടി കാണിക്കാറുണ്ടോ എങ്കിൽ ഒന്ന് ശ്രദ്ധിക്കുക അത് നിങ്ങളുടെ ദാമ്പത്യ ബന്ധത്തെ ഉലക്കാനുള്ള സാദ്ധ്യതകൾ ഏറെയാണ്.  ‘ഞാന്‍, ‘നീ പ്രയോഗങ്ങള്‍  ദാമ്പത്യ ജീവിതത്തിൽ ഒഴിവാക്കുക, പകരം നമ്മൾ എന്ന വാക്ക് കൂടുതലായും ഉപയോഗിക്കുക. ഇതു കൂടുതല്‍ ക്രിയാത്മകമായ വൈകാരിക സ്വഭാവം പ്രകടിപ്പിക്കുന്നതും ഭാര്യാഭര്‍ത്തൃ ബന്ധത്തില്‍ കൂടുതല്‍ സംതൃപ്തി നല്‍കുന്നതുമാണെന്നാണ് ഒരു പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ബെര്‍ക്കീലി സര്‍വകലാശാലയിലെ ഗവേഷകര്‍ റോബര്‍ട്ട് ലെവീന്‍സണ്ണിന്റെ നേതൃത്വത്തില്‍ 154 ദമ്ബതിമാരിലാണ് പഠനം നടത്തിയത്. സംസാരത്തിനിടയില്‍ പ്രായമായ ദമ്ബതികള്‍ മധ്യവയസ്സുകാരെക്കാള്‍ ‘നമ്മള്‍ പ്രയോഗം കൂടുതല്‍ നടത്തി. ദമ്പതിമാർക്കിടയിൽ  നമ്മൾ എന്ന പദം ഉരുപയോഗിക്കുമ്പോൾ വൈകാരിക ഭാവങ്ങള്‍ വളരെ ക്രിയാത്മകമാകും, എന്നാൽ ഞാന്‍, ‘നീ എന്നു പ്രയോഗിക്കുമ്ബോള്‍ ഒരുമയുടെ ഭാവം പ്രകടമാകുന്നില്ല.

ഒരുമ പ്രകടമാകുന്നതാണു ശാരീരികാരോഗ്യത്തിനും നല്ലത് – പഠനത്തില്‍ പറയുന്നു. വിവാഹബന്ധത്തിലുണ്ടാകുന്ന അസ്വാരസ്യങ്ങളും വഴക്കുകളും പങ്കാളികളുടെ മാനസികാരോഗ്യത്തിനും ഹൃദയാരോഗ്യത്തിനുമെല്ലാം പ്രശ്നങ്ങളുണ്ടാക്കുമെന്ന് നേരത്തേ കണ്ടെത്തിയിട്ടുള്ളതാണ്. പലപ്പോഴും സംസാരത്തിനടയിലുണ്ടാകുന്ന ചെറിയ വാക്കുകളും പ്രോഗങ്ങളുമായിരിക്കും ഒരു ബന്ധം വേര്‍പെടുന്നതില്‍ വരെ എത്തിയ്ക്കുന്നത്. പരസ്പരമുള്ള സംസാരത്തിനും പരിഗണനയ്ക്കുമെല്ലാം ഏറെ പ്രധാന്യമുണ്ടെന്നാണ് പുതിയ പഠനവും തെളിയിക്കുന്നത്.