‘ബ്രോ ഡാഡിയില്‍ നൈറ്റി വേണ്ട’ പൃഥ്വിരാജ് പറഞ്ഞതിനെ കുറിച്ച് കോസ്റ്റ്യൂം ഡിസൈനര്‍

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രം ബ്രോ ഡാഡിക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. അതേസമയം ചിത്രത്തിലെ മനോഹരമായ വസ്ത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. മോഹന്‍ലാലിന്റെ കുര്‍ത്തയും മീനയുടെ സാരിയുമെല്ലാം എവിടെ കിട്ടുമെന്ന്…

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രം ബ്രോ ഡാഡിക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. അതേസമയം ചിത്രത്തിലെ മനോഹരമായ വസ്ത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. മോഹന്‍ലാലിന്റെ കുര്‍ത്തയും മീനയുടെ സാരിയുമെല്ലാം എവിടെ കിട്ടുമെന്ന് ആരാധകര്‍ തിരഞ്ഞു. ആ വസ്ത്രങ്ങളുടെ വിശേഷങ്ങളെ കുറിച്ച് പറയുകയാണ് ചിത്രത്തിലെ കോസ്റ്റ്യൂം ഡിസൈനര്‍ സുജിത്ത് സുധാകരന്‍.

ബ്രോ ഡാഡിക്കു വേണ്ടി പ്രത്യേക കളര്‍ ബോര്‍ഡ് തയാറാക്കിയിരുന്നു. അതനുസരിച്ച് വസ്ത്രങ്ങള്‍ ഓരോന്നും പ്രത്യേകമായി ഡൈ ചെയ്തു പ്രിന്റ് ചെയ്‌തെടുത്തതാണ്. സിനിമയുടെ പ്ലോട്ടിന് ആവശ്യമായ ലക്ഷുറി കൊണ്ടുവരാനും ഓരോ സീനുമായും ഇഴചേര്‍ന്നു പോകുന്ന വസ്ത്രങ്ങളൊരുക്കാനും ഇതു സഹായിച്ചുവെന്ന് സുജിത്ത് പറയുന്നു.

അതേസമയം നല്ല അഭിപ്രായം ലഭിച്ചത് പോലെ തന്നെ ചെറിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. സാറ്റിന്‍ സാരിയുടുത്ത് ആരെങ്കിലും അടുക്കളയില്‍ നില്‍ക്കുമോ എന്നായിരുന്നു. അതിനും സുജിത്തിന് മറുപടിയുണ്ട്. വീട്ടില്‍ നൈറ്റി വേണ്ടെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു എന്നാണ് സുജിത് പറയുന്നത്.

ഓരോ ഫ്രെയിമും സമ്പന്നമാക്കുന്ന വസ്ത്രങ്ങളാണ് ബ്രോഡാഡിയുടേത്. വീട്ടില്‍ നിന്നു പാചകം ചെയ്യുമ്പോള്‍ സാറ്റിന്‍ സാരിയുടുക്കുന്നത് ആരാണെന്ന് നമുക്കു ചിന്തിക്കാം. പക്ഷേ ഈ സിനിമ വ്യത്യസ്തമായ തലത്തിലുള്ളതാണ്, ഒരു സ്വപ്നം പോലെ മനോഹരമായ ഫീലും ലുക്കും കിട്ടാനാണ് ശ്രമിച്ചത്. പൃഥ്വിയും ആദ്യമേ പറഞ്ഞു, നമുക്കു വീട്ടില്‍ നൈറ്റിയൊന്നും വേണ്ടെന്ന്. ചിത്രത്തിലുട നീളം സാറ്റിന്‍ സാരികളായിരുന്നു മീന ഉപയോഗിച്ചിരുന്നത്. ഒരാഴ്ച കൊണ്ട് 30 സാരികള്‍ ആയിരുന്നു റെഡിയാക്കിയതെന്നും സുജിത്ത് പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുജിത്ത്.