ഞാൻ ആ സംശയ൦ ചോദിച്ചപ്പോൾ അദ്ദേഹത്തിന്  കാര്യം പിടികിട്ടിയതുപോലെ എന്നോട് പറഞ്ഞു വേണ്ടാത്ത പണിക്ക് നിൽക്കേണ്ടന്ന്,മമ്മൂട്ടിയെ കുറിച്ച് ഗ്രേസ് ആന്റണി 

പ്രേക്ഷക പ്രിയങ്കരിയായ നടി ഗ്രേസ് ആന്റണി  ‘റോഷാക്ക്’ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം  അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ഉണ്ടായ ഒരു അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് മൈൽസ്റ്റോൺ ചാനലിന് നൽകിയ അഭിമുഖത്തിൽ, ആ സെറ്റിൽ ഉണ്ടാകുന്ന പല സംശയങ്ങളും താൻ…

പ്രേക്ഷക പ്രിയങ്കരിയായ നടി ഗ്രേസ് ആന്റണി  ‘റോഷാക്ക്’ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം  അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ഉണ്ടായ ഒരു അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് മൈൽസ്റ്റോൺ ചാനലിന് നൽകിയ അഭിമുഖത്തിൽ, ആ സെറ്റിൽ ഉണ്ടാകുന്ന പല സംശയങ്ങളും താൻ ചോദിച്ചിരുന്നത് മമ്മൂക്കയോട് ആയിരുന്നു. ഒരു ദിവസം അദ്ദേഹത്തിന്റെ ക്ലോസ്സ റേഞ്ചിലുള്ള ഒരു  ഷോട്ട് എടുക്കുമ്പോൾആ ലെന്സ് എന്താണെന്ന് എനിക്ക് മനസിലായില്ല. എനിക്ക് അതറിയാനുള്ള ജിജ്ഞാസ ഉണ്ട്, ഞാൻ ശരിക്കും ആ ഒരു ഷോട്ട് ശ്രെദ്ധിച്ചുനിൽക്കുകയാണ്  നടി പറയുന്നു

അവർ ചിലപ്പോൾ ആ ലെന്സ് എടുക്കു എന്നൊക്ക പറയുമ്പോൾ നമ്മൾക്ക് മനസിലാകും പൊതുവെ, എന്നാൽ മമ്മൂക്കയുടെ ആ ഷോട്ടിനെ ഏത് ലെന്സ്എന്ന് പറയുന്നില്ല, ഞാൻ ആകെ കൺഫ്യുഷൻ ആയി നിൽക്കുകയാണ്, അങ്ങനെ നിൽകുമ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു ഇത് ഏത് ലെന്സാണെന്ന് ,അപ്പോൾ അദ്ദേഹം പറഞ്ഞു ഇത് 100 ആണെന്ന്, ഇതൊക്കെ അദ്ദേഹത്തിനെ മനസിലാകും, അത് വലിയ ഒരു ഷോട്ട് ആണ്,ഞാൻ പറഞ്ഞു എത്രയാണ് ഏറ്റവും കൂടുതൽ, ഈ 120 എന്നതൊക്കെ ഞാൻ കേട്ടിട്ടുണ്ട് അതെന്താ

ഞാൻ ആ സംശയം ചോദിച്ചപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു അത് പല റേഞ്ച് ഉണ്ട്, നിനക്കെന്താ ഇങ്ങനൊരു സംശയം നീ വല്ല സിനിമയും സംവിധാന൦ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ , അദ്ദേഹത്തിന് കാര്യം പിടികിട്ടിയതുപോലെ ചോദിച്ചു എന്നിട്ട് പറഞ്ഞു വേണ്ട ആ പണിക്ക് നിൽക്കേണ്ട എന്ന്  അതൊരു വേണ്ടാത്ത പണിയാണെന്നു , ശരിക്കും അദ്ദേഹത്തിന് സിനിമയുടെ എല്ലാ കാര്യങ്ങളെ പറ്റിയും നല്ല കാഴ്ചപ്പാടാണ് ഗ്രേസ് ആന്റണി പറയുന്നു