ചെന്നൈയെ വിറപ്പിച്ച് മിഗ്‌ജോം!!! വീഡിയോയുമായി റഹ്‌മാന്‍

മിഷോങ് ചുഴലിക്കാറ്റ് ചെന്നൈ നഗരത്തിനെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. അത്യാവശ്യത്തിന് അല്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ ജനത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. അതേസമയം മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരത വ്യക്തമാക്കിയിരിക്കുകയാണ് നടന്‍…

മിഷോങ് ചുഴലിക്കാറ്റ് ചെന്നൈ നഗരത്തിനെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. അത്യാവശ്യത്തിന് അല്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ ജനത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്.

അതേസമയം മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരത വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ റഹ്‌മാന്‍. ചുഴലിക്കാറ്റ് നാശനഷ്ടം വിതയ്ക്കുകയാണ്. മുഴുവന്‍ വെള്ളത്തിലായതിന്റെയും കാറ്റ് വരുത്തിയ നാശനഷ്ടങ്ങളുടെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

മിഷോങ് ചുഴലിക്കാറ്റിന്റെ തീവ്രത വ്യക്തമാക്കുന്ന വീഡിയോയാണ് റഹ്‌മാന്‍ പങ്കുവച്ചിരിക്കുന്നത്. തന്റെഫ്ളാറ്റിന് താഴെ നിന്നുള്ള ദൃശ്യങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ചുഴലിക്കാറ്റിലും തീവ്രമഴയിലും കാറുകള്‍ കുത്തിയൊലിച്ച് പോകുന്നതും വീഡിയോയിലുണ്ട്. സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ ആണ് റഹ്‌മാന്‍ പങ്കുവെച്ചത്.
rahman-and-nadiya-moidu
ചെന്നൈയിലെ ആറ് ഡാമുകള്‍ 98 ശതമാനവും നിറഞ്ഞിരിക്കുകയാണ്. പുലര്‍ച്ചെ മൂന്ന് മണി മുതല്‍ തുടങ്ങിയ മഴ ഇപ്പോഴും നിര്‍ത്താതെ പെയ്യുകയാണ്. മഴ ശമിക്കും വരെ ജനങ്ങള്‍ വീടുകളില്‍ തന്നെ തുടരണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടുള്ളവരോടാണ് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.