ഒരു ടിക്കറ്റു പോലും വാങ്ങാന്‍ ആളില്ല!!! രജനീകാന്തിന്റെ ‘മുത്തു’ റീ റിലീസ് മുടങ്ങി

കോളിവുഡ് ഏറെ ആഘോഷമാക്കിയ ചിത്രമായിരുന്നു രജനികാന്ത് ചിത്രം ‘മുത്തു’. രജിനിയുടെ കരിയറിലെ തന്നെ ഏറ്റവും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ചിത്രം. രജിനികാന്തിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് ‘മുത്തു’ റീമാസ്റ്ററിങ് നടത്തി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍…

കോളിവുഡ് ഏറെ ആഘോഷമാക്കിയ ചിത്രമായിരുന്നു രജനികാന്ത് ചിത്രം ‘മുത്തു’. രജിനിയുടെ കരിയറിലെ തന്നെ ഏറ്റവും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ചിത്രം. രജിനികാന്തിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് ‘മുത്തു’ റീമാസ്റ്ററിങ് നടത്തി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ റീ റിലീസിങ് മുടങ്ങിയിരിക്കുകയാണ്.

സിനിമ കാണാന്‍ ആരും എത്താതിരുന്നതോടെയാണ് ചിത്രത്തിന്റെ റി റിലീസ് നിര്‍ത്തിവച്ചത്. ആന്ധ്ര പ്രദേശിലും തെലങ്കാനയിലുമായിരുന്നു റി റിലീസിങ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ആരും ടിക്കറ്റ് എടുക്കാത്ത സാഹചര്യത്തില്‍ റി റിലീസ് തന്നെ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

മുന്‍പ് രജിനിയുടെ ‘ബാബ’ റീറിലീസ് ചെയ്ത് വലിയ വിജയമായിരുന്നു. തുടര്‍ന്നാണ് ‘മുത്തു’ റീ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. തമിഴ്നാട്ടില്‍ ചിത്രം ഡിസംബര്‍ 8നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. ഡിസംബര്‍ 12 നാണ് താരത്തിന്റെ ജന്മദിനം.

രജനികാന്തിന്റെ മറ്റൊരു ചിത്രമായ ശിവാജിയും വീണ്ടും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ചിത്രം കാണാന്‍ ആളെത്തുമോ എന്ന ആശങ്കയിലാണ് നിര്‍മ്മാതാക്കളും തിയറ്ററുടമകളും. തമിഴ്‌നാട് റിലീസില്‍ ചിത്രം കാണാന്‍ ആളെത്തുമെന്നാണ് പ്രതീക്ഷ.