ഖാലി പേഴ്‌സ് അരോചകം!!! എവിടെന്നോ ഫ്രീയായി ചെണ്ടകാരെ കിട്ടി

ധ്യാന്‍ ശ്രീനിവാസന്‍ – അജു വര്‍ഗീസ് കൂട്ടുകെട്ടിലെത്തിയ ചിത്രമാണ് ‘ഖാലി പേഴ്‌സ് ഓഫ് ബില്യനേഴ്‌സ്’. നവാഗതനായ മാക്‌സ്വെല്‍ ജോസഫ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം മാര്‍ച്ച് 10നാണ് തിയ്യേറ്ററിലെത്തിയത്. ബിബിന്‍ ദാസ്, ബിബിന്‍ വിജയ്…

ധ്യാന്‍ ശ്രീനിവാസന്‍ – അജു വര്‍ഗീസ് കൂട്ടുകെട്ടിലെത്തിയ ചിത്രമാണ് ‘ഖാലി പേഴ്‌സ് ഓഫ് ബില്യനേഴ്‌സ്’. നവാഗതനായ മാക്‌സ്വെല്‍ ജോസഫ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം മാര്‍ച്ച് 10നാണ് തിയ്യേറ്ററിലെത്തിയത്.

ബിബിന്‍ ദാസ്, ബിബിന്‍ വിജയ് എന്നീ കഥാപാത്രങ്ങളായി ധ്യാന്‍ ശീനിവാസനും അജു വര്‍ഗീസുമാണ് എത്തിയത്. ബിടെക് കഴിഞ്ഞ അഭ്യസ്തവിദ്യരായ രണ്ടു യുവാക്കളുടെ കഥയാണ് ചിത്രം പറഞ്ഞത്.

ജഗദീഷ്, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, രമേഷ് പിഷാരടി, അഹമ്മദ് സിദ്ദിഖ്, റാഫി, മേര്‍ രവി, സോഹന്‍ സീനുലാല്‍, ഇടവേള ബാബു, സരയൂ, രഞ്ജിനി ഹരിദാസ്, നീ നാക്കുറുഷ്, ദീപ്തി കല്യാണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

നര്‍മ്മത്തിന്റെ പൂത്തിരി കത്തിച്ചെന്നും പറഞ്ഞാണ് ചിത്രം തിയ്യേറ്ററിലെത്തിയത്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത് പ്രകടനം കാഴ്ച വയ്ക്കാന്‍ ചിത്രത്തിനായില്ല. ചിത്രം നിരാശയാണ് സമ്മാനിച്ചതെന്നാണ് ഭൂരിപക്ഷ ആരാധകരുടെ അഭിപ്രായം. ചിത്രം സമ്മാനിച്ച നിരാശയെ കുറിച്ച് ജില്‍ ജോയ് പങ്കിട്ട കുറിപ്പിങ്ങനെ,

ഖാലി പേഴ്‌സ് കണ്ടു.
അരോചകം.
എവിടെ നിന്നോ ഫ്രീയായി ചെണ്ടകാരെ കിട്ടിയെന്ന് തോന്നുന്നു, പടത്തില്‍ ബി ജി എം ആയി ചെണ്ടകൊട്ട് ആണ് ആവിശ്യത്തിനും അനാവശ്യത്തിനും.
സരയൂവിനെ വളരെ സുന്ദരിയായി സ്‌ക്രീനില്‍ കാണാന്‍ സാധിച്ചു എന്നത് മാത്രമാണ് ഒരു പോസറ്റീവ്.
അവരുടെ ലുക്ക് ഇഷ്ടപ്പെട്ടു ??.
(പിക്ക് കമന്റ് ബോക്‌സില്‍ ). എന്നാണ് ജില്‍ പറയുന്നത്.