അളിയാ അജ്മലേ,അവൾ ഫുള്ളും കാണിക്കുമോ, നീ കണ്ടു നോക്ക്, ഒരു രക്ഷയും ഇല്ല!

രസകരമായ രീതിയിൽ ഓരോ കഥയും തന്റെ ഫേസ്ബുക്കിൽ കൂടി പങ്കുവെക്കുന്ന ഒരാൾ ആളാണ് ദർശൻ രാജ് ആർ സൂര്യ. ഇപ്പൊൾ അത്തരത്തിൽ ദർശൻ പങ്കുവെച്ച ഒരു ഫേസ്ബുക്ക് കുറിപ്പ് ആണ് ശ്രദ്ധ നേടുന്നത്. താൻ…

darshan raj surya fb post
രസകരമായ രീതിയിൽ ഓരോ കഥയും തന്റെ ഫേസ്ബുക്കിൽ കൂടി പങ്കുവെക്കുന്ന ഒരാൾ ആളാണ് ദർശൻ രാജ് ആർ സൂര്യ. ഇപ്പൊൾ അത്തരത്തിൽ ദർശൻ പങ്കുവെച്ച ഒരു ഫേസ്ബുക്ക് കുറിപ്പ് ആണ് ശ്രദ്ധ നേടുന്നത്. താൻ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ സംഭവമാണ് വളരെ രസകരമായ രീതിയിൽ ദർശൻ അവതരിപ്പിച്ചിരിക്കുന്നത്. ദര്ശന്റെ കുറിപ്പ് വായിക്കാം,
ഇമ്രാൻ ഹാഷ്‌മിയുടെ “ആഷിക് ബനായ”സോങ് കത്തി നിൽക്കുന്ന ടൈം. ഇനി കുറച്ച് നേരം നിങ്ങളെ എന്റെ,ഒൻപതാം ക്ലാസ്സ്‌ ഓർമ്മകളിലേക്ക് ക്ഷണിക്കുന്നു…….അളിയാ അജ്മലേ,അവൾ ഫുള്ളും കാണിക്കുമോ? കൊള്ളാം നല്ല ചോദ്യം!!!! നീ കണ്ട് നോക്ക്,ഒരു രക്ഷയും ഇല്ല മോനെ.പക്ഷെ എനിക്ക് നാളെ തന്നെ തിരിച്ചു തരണം. ഇല്ലെങ്കിൽ പണി ആകും. എന്റെ ഇക്കേടെ മെത്തയുടെ അടിയിൽ നിന്നും ഞാൻ അടിച്ചു മാറ്റിയതാണ്. നിനക്ക് തനുശ്രീ എന്നാൽ ജീവൻ ആണെന്ന് അറിയാവുന്നത് കൊണ്ട് മാത്രമാണ് ഇത്രയും റിസ്ക് എടുത്ത് ഞാൻ ഇത് കൊണ്ട് വന്നത്.അവളുടെ ടൂ പീസ് ഫോട്ടോ കിട്ടാൻ വേണ്ടി ഈ മാസത്തെ ലേബർ ഇന്ത്യക്ക് പകരം നാന വാങ്ങിയ മോൻ അല്ലേ!!!! അളിയാ മിണ്ടാതിരി….മൈ#@₹% മിണ്ടാതിരി, ടീച്ചർ നോക്കുന്നു പോവാൻ പറ, അല്ലേലും ബെല്ലടിക്കാറാകുമ്പോൾ ഈ പെണ്ണുംപുള്ളക്ക് സ്ഥിരം ഉള്ളതാ അത് വരെ ഇല്ലാത്ത ഒരു പഠിപ്പിപ്പ് . ഇന്റർവെൽ ഇപ്പോൾ ആകും.അന്നേരം നൈസ് ആയിട്ട് CD ബുക്കിന്റെ ഇടയിൽ ഒളിപ്പിക്കാം….. നീ ഇന്ന് വൈകുന്നേരം ക്രിക്കറ്റ്‌ കളിക്കാൻ പോണില്ലേ വയലിൽ? ഇല്ല അളിയാ.ഇന്ന് ഇന്ത്യ -സിംബാബ്‌വെ മാച്ച് ഉണ്ട്.വീട്ടിൽ ചെന്നാൽ ഉടൻ അതിന്റെ മുമ്പിൽ ഇരിക്കും. പിന്നെ നിനക്ക് ഇത് നാളെ തന്നെ വേണ്ടേ? അത് കൊണ്ട് ക്രിക്കറ്റ്‌ കളിക്കാൻ വന്ന് അധികം എനർജി കളയുന്നില്ല. നീ എല്ലാവരും ഉറങ്ങിയിട്ട് കണ്ടാൽ മതി കേട്ടോ. മ്യൂസിക്കും കൂടെ ഉണ്ടെങ്കിലേ ആ എഫക്ട് കിട്ടോളൂ. അത് അത്രേ ഉള്ളൂ. ക്രിക്കറ്റ്‌ കളി ഉള്ളോണ്ട് ആർക്കും ഡൌട്ട് അടിക്കില്ല.അത് ഇരുന്ന് കാണുന്നു എന്നെ വിചാരിക്കൂ അളിയാ ബെല്ലടിച്ചു ബുക്ക്‌ എടുക്ക്…… ഡാ ബുക്ക്‌ എടുക്ക് CD യുടെ കവറിൽ കൊട്ടാരം വീട്ടിലെ അപ്പൂട്ടന്റെ പോസ്റ്റർ ആണല്ലോ?? അത് ഒരു സേഫ്റ്റിക്ക് ഞാൻ വേറെ കവർ ഇട്ടതാ. CD ഫുൾ ആഷിക് ബനായയിലെ സോങ്‌സ് ആണ്… അവൻ അങ്ങനെ CD എടുത്ത് എന്റെ കണക്ക് പുസ്തകത്തിന്റെ ഉള്ളിൽ വെച്ചു എനിക്ക് ആണേൽ ക്ലാസ്സിൽ ഇരുന്നിട്ട് ഇരിപ്പും വരുന്നില്ല.
ആ സോങ്ങിന്റെ ഒരു രംഗം പോലും ഇത് വരെ കണ്ടിട്ടില്ല,എന്നാലും അജ്മലിന്റെ വാക്കുകളിൽ നിന്നും സംഭവം പൊളി ആണെന്നുള്ളത് ഉറപ്പ് അല്ലെങ്കിൽ CD എടുത്ത് ബയോളജിയുടെ അകത്തു വെക്കാം. അവിടെ ആണ് അത് ഇരിക്കേണ്ടത്. കണക്കിന്റെ ഉള്ളിൽ വെച്ച് വെറുതെ പ്രോബ്ലംസ് ക്ഷണിച്ചു വരുത്തേണ്ട. അപ്പോഴാണ് നമ്മുടെ ക്ലാസ്സിലെ കട്ട ക്രിക്കറ്റ്‌ പ്രാന്തി ചിന്മയ ബഹുലേയൻ, തൊട്ടടുത്ത വായന ശാലയിൽ പോയി സ്കോറും നോക്കി തിരിച്ചു വന്നത് മച്ചാന്മാരെ, മാച്ച് തുടങ്ങി.സിംബാബെയുടെ ബാറ്റിംഗ്.ഇന്ത്യ ആയിരുന്നെങ്കിൽ 300 ഉറപ്പായിരുന്നു. ചിന്മയ ഇത്രയേറെ ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയെ,ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.അതിലുപരി,യുവിക്ക് വേണ്ടി മരിക്കാനും മടി ഇല്ലാത്ത കട്ട ഫാൻ…. Odd or Even? ലാസ്റ്റ് ബെഞ്ചിൽ നിന്നും വിളി ഉയർന്നു ഡേയ്,ആരെങ്കിലും Odd or Even കളിക്കാൻ ഉണ്ടോ? അളിയാ ഞാൻ ഉണ്ട്.അന്ന് ഞങ്ങളുടെ സ്ഥിരം സമയം പോക്കൽ പരിപാടി ആയിരുന്നു ഈ odd or Even അഥവാ കുട്ടി ക്രിക്കറ്റ്‌. പക്ഷെ അന്നത്തെ Odd or Even കംപ്ലീറ്റ് ആക്കും മുമ്പേ കണക്ക് ടീച്ചർ കേറി വന്നു. കെമിസ്ട്രി ടീച്ചർ അന്ന് ലീവ് ആയിരുന്നു. അല്ലേലും ഈ കണക്ക് അധ്യാപകർ എല്ലാം ഇങ്ങനെയാ, ആരേലും ഒന്ന് ലീവ് എടുക്കാൻ കാത്തിരിക്കും വലിഞ്ഞു കേറി വരാൻ.  ഒടുവിൽ ക്ലാസ്സ്‌ കഴിഞ്ഞു.മനസ്സിൽ മുഴുവനും തനുശ്രീ ദത്ത. പോരാഞ്ഞിട്ട് രാത്രി ഇന്ത്യയുടെ സെക്കന്റ്‌ ബാറ്റിംഗ് BSA സൈക്കിളും എടുത്ത് ഞാൻ സ്റ്റോപ്പിൽ എത്തിയപ്പോഴേക്കും, RKV ബസിൽ ഇരുന്ന് എന്റെ ചങ്ക് അജ്മൽ വിളിച്ചു പറഞ്ഞു അളിയാ നിന്റെ ബയോളജി ബുക്ക്‌ ചിന്മയക്ക് കൊടുത്തിട്ടുണ്ടേ… Odd or Even കളിച്ചോണ്ട് ഇരുന്നോണ്ട് നിന്നോട് ചോദിക്കാൻ പറ്റിയില്ല അത് കേട്ടതും വന്ദനത്തിലെ ജഗദീഷിനെ പോലും വെല്ലുന്ന തരത്തിൽ ഞാൻ RKV യുടെ പിന്നാലെ വെച്ചു പിടിച്ചു ഡാ മൈ#@₹ എന്നിട്ട് അവൾ എവിടെ? കൊള്ളാം ഇന്ന് ഇന്ത്യയുടെ കളി ഇല്ലേ?? അവൾ ഓട്ടോ പിടിച്ചു പോയി! മച്ചാ,CD മറക്കല്ലേ ബൈ…….. അളിയാ,CD ബയോളജിയുടെ അകത്താ പക്ഷെ ആ ഡയലോഗ് കേൾക്കും മുമ്പേ അജ്മലിന്റെ RKV സ്ഥലം വിട്ടു ഈശ്വര ഞാൻ എങ്ങനെ നാളെ ക്ലാസ്സിൽ പോകും?? വേണു നാഗവള്ളിയുടെ ഇമേജ് ഉള്ള ഞാൻ നാളെ മുതൽ ഇമ്രാൻ ഹാഷ്മി ആവുമല്ലോ!! ടെൻഷൻ അടിച്ച് ഞാൻ വീട് എത്തിയപ്പോഴേക്കും സിംബാബ്‌വെ ഇന്നിങ്സ് അവസാനിച്ചു 50 ഓവറിൽ കൃത്യം 250 ന് ഓൾ ഔട്ട്‌ ഇന്നിങ്സ് ബ്രേക്ക്‌ അവൾ എന്തായാലും ഇപ്പോൾ പഠിക്കാൻ ബുക്ക്‌ എടുക്കും. കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ അവൾ കണ്ട പടം ആവണേ ദൈവമേ!!! ക്രിക്കറ്റ്‌ മാത്രം നെഞ്ചിലേറ്റി നടന്ന ഒരു പെങ്കൊച്ചിനെ ഞാൻ കാരണം…. ക്ലാരയുടെ ചാരിത്ര്യം ആദ്യമായ് കളങ്കപ്പെടുത്തിയ ജയകൃഷ്ണന് സമാനമായിരുന്നു എന്റെ അപ്പോഴത്തെ മനസ്സ്.
കുറ്റബോധം കൊണ്ട് നാനയുടെ നടുക്കത്തെ തനുശ്രീയുടെ ടൂ പീസിനാൽ ഞാൻ മുഖം മറച്ചു Fourth umpire ടൈമിൽ ഗാംഗുലിയെ പോലെ,കയ്യിലെ നഖം മുഴുവനും ഞാൻ കടിച്ചു തീർത്തു. ഇനി കടിക്കണമെങ്കിൽ നഖം വാടകക്ക് എടുക്കേണ്ട ഗതി!!!! വരുന്നിടത്ത് വെച്ച് കാണാം അങ്ങനെ ഇന്ത്യയുടെ മറുപടി ബാറ്റിംഗ് ആരംഭിച്ചു ടീം സ്കോർ 15 ൽ നിൽക്കെ 12 റൺസ് എടുത്ത സേവാഗ് മടങ്ങി. പിന്നീട് അങ്ങോട്ട്‌ മടക്കയാത്രയുടെ വിലാപമായിരുന്നു 23/2(ഗാംഗുലി ),34/3(ദ്രാവിഡ്‌ ),36/4(കൈഫ്‌ ) ഉള്ളിൽ ഇന്ത്യ തോൽക്കും എന്ന് ചെറിയ ഒരു പേടി തോന്നി. എങ്കിലും കളി ഇത്ര ടൈറ്റ് ആയ സ്ഥിതിക്ക് ചിന്മയ,ഇനി കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ കാണാൻ ചാൻസ് ഇല്ല നേരിയ ഒരാശ്വാസം 36/4 എന്ന സ്കോറിൽ പരുങ്ങിയ ഇന്ത്യയെ യുവരാജും വേണു ഗോപാൽ റാവുവും കൂടി മെല്ലെ കര കയറ്റാൻ തുടങ്ങി.പക്ഷെ ടീം സ്കോർ 91 ൽ വെച്ച് റാവുവും മടങ്ങി. ശേഷം ക്രീസിൽ യുവരാജും ധോണിയും…. യുവി ഔട്ട്‌ ആവാതിരിക്കാൻ ഞാൻ മാക്സിമം പ്രാർത്ഥിച്ചു. കാരണം ഒന്നേ ഉളളൂ, മനസ്സ് മാറി അവൾ CD ഇടരുത് യുവരാജും ധോണിയും കൂടി സ്കോർ മെല്ലെ ഉയർത്തികൊണ്ടിരുന്നു…. അങ്ങനെ ഇന്ത്യ 100 കടന്നു അതേ കൂട്ട്കെട്ടിൽ 200 ഉം കടന്നു പോകെ പോകെ യുവരാജ് ഉഗ്രൻ സെഞ്ചുറിയും നേടി . ധോണി ഹാഫ് സെഞ്ചുറിയും കുറിച്ചു ഒടുവിൽ ജയിക്കാൻ വെറും 10 ബാളിൽ 2 റൺസ് അരികെ യുവരാജ് (120) ഔട്ട്‌ ആയി പക്ഷെ ധോണി ഒരു കൂറ്റൻ സിക്സ് പറത്തി ഇന്ത്യയെ വിജയതീരത്തെത്തിച്ചു 🇮🇳 കളി കഴിഞ്ഞു.അവൾ ഇനി CD ഇടുമോ??? വീണ്ടും ടെൻഷൻ……. ഒടുവിൽ പിറ്റേ ദിവസമായി ഞാൻ ക്ലാസ്സിൽ എത്തിയതും അജ്മൽ ഓടി എന്റെ അടുത്ത് വന്നു അളിയാ CD ലേറ്റ് ആയാലും കുഴപ്പമില്ല ഇക്ക ഇന്നലെ ബാംഗ്ലൂർ പോയി ദാ ചിന്മയ വരുന്നു അവൾ കിണുങ്ങി കൊണ്ട് എന്നോട് പറഞ്ഞു ഡാ കൊച്ചേ, എനിക്ക് കൊട്ടാരവും ഇഷ്ടമായി അപ്പൂട്ടന്റെ കളിയും ഇഷ്ടമായി… ശോ സോറി,യുവരാജിന്റെ കളിയും ഇഷ്ടായി.
 ഞാൻ ആ സിനിമ ആദ്യമായിട്ടാടാ കാണുന്നത്. പൊളി ഫീൽ ആയിരുന്നു ഞാൻ ഒന്നും മനസ്സിൽ ആവാതെ വാ പൊളിച്ചു നിന്നു ഇനി സത്യത്തിൽ അത് കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ തന്നെ ആയിരുന്നോ!!! സിനിമ തീരാറാകുമ്പോൾ അപ്പൂട്ടന്റെ കാലിൽ കേറി അവൾ പിടിക്കുന്ന സീൻ. മോനെ ഒരു രക്ഷയും ഇല്ലാട്ടോ. ഈ CD ഞാൻ എടുത്തോട്ടെ??? നിനക്ക് വേണേൽ ഞാൻ പകരമായിട്ട് ലാലേട്ടന്റെ “കളിയിൽ അൽപ്പം കാര്യം” തരാം.. ഇതെന്ത് കൂത്ത് എന്ന മട്ടിൽ ഞാൻ തലയാട്ടി…. പക്ഷെ അന്ന് ഉച്ചക്ക് അജ്മൽ പറഞ്ഞ അതേ പാട്ട് കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി.സ്കൂളിന്റെ അടുത്തുള്ള വായനശാലയിലെ ചേട്ടനെ സോപ്പ് ഇട്ട് ഏതോ ഒരു ഹിന്ദി ചാനലിൽ “ആ മഹാ സംഭവം ” ഞാൻ കണ്ണിമ വെട്ടാതെ കണ്ടു തീർത്തു!!!!!! ആയിരം കോഴിക്ക് അര കാട എന്ന് പറയും പോലെ, ഞങ്ങൾ 90’s ലെ പിള്ളേർക്ക് ആയിരം ഇക്കിളിപ്പെടുത്തുന്ന സീനുകൾക്ക് സമാനമായിരുന്നു ഈ ഒറ്റ സോങ് ഈ സോങ്ങിൽ കാണിച്ച പോലൊക്കെ ചെയ്താൽ കുഞ്ഞ് ഉണ്ടാകുമോ എന്ന്, അന്ന് ചോദിച്ച നിഷ്ക്കൂ ദീപൻ ഇന്ന് ഈ പോസ്റ്റ്‌ കാണാൻ ഇട വരല്ലേ  പിറ്റേ ദിവസം അതി രാവിലെ ക്ലാസ്സിൽ എത്തിയ ഞാൻ കണ്ട കാഴ്ച്ച ഞെട്ടിക്കുന്ന ഒന്നായിരുന്നു ആഷിക് ബനായ സോങ്ങിനെ പോലും വെല്ലുന്ന രീതിയിൽ 9:B യിലോട്ട് പോകുന്ന കോണി പടിയിൽ വെച്ച് ലിപ് കിസ്സ് അടിക്കുന്ന ചിൻമയയും അജ്മലും. എന്നെ കണ്ടതും രണ്ടും രണ്ട് വഴിക്കോടി കുറച്ച് കഴിഞ്ഞ് അജ്മൽ എന്നോട് വന്നു പറഞ്ഞു അളിയാ ക്ഷമിക്കണം, അവൾക് ലിപ് കിസ്സ് അടിക്കാൻ പ്രാക്ടീസീന് വേണ്ടിയാ ഞാൻ CD കൊണ്ട് വന്നത്.അഥവാ പൊക്കിയാൽ നിന്റെ തലയിൽ ഇടാൻ ആയിരുന്നു പ്ലാൻ.CD നീ ബയോളജിയുടെ അകത്ത് വെച്ചതും ഞാൻ കണ്ടായിരുന്നു I am the sorry അളിയാ…….……….. ഇപ്പോഴും ചില പ്രേത്യക രാത്രികളിൽ ഈ സോങ് യൂട്യൂബിൽ കാണുമ്പോൾ പഴയ ഓർമ്മകൾ അയവിറക്കും!!!! ഒപ്പം യുവിയുടെ ആ സന്ദർഭോജിത ഇന്നിങ്‌സും (NB: 2005 സെപ്റ്റംബറിലെ ഏതാനും ദിവസങ്ങളുടെ ഇടയിൽ നടന്ന ഈ “സാങ്കൽപ്പിക” സംഭവങ്ങൾ, ക്ഷമയോടെ വായിച്ച ഓരോരുത്തർക്കും നന്ദി )