‘തിയേറ്ററില്‍ മാത്രമല്ല ഒടിടിയില്‍ പോലും ഈ സിനിമ കണ്ട് വെറുതേ സമയം പാഴാക്കേണ്ടതില്ല’

മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തിയ എലോണ്‍ എന്ന ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ സിനിമ ഹൊറര്‍ ചിത്രമാണോ ത്രില്ലര്‍ ആണോ എന്ന് ആരാധകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ജയരാമനാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘തിയേറ്ററില്‍ മാത്രമല്ല ഒടിടിയില്‍ പോലും ഈ സിനിമ കണ്ട് വെറുതേ സമയം പാഴാക്കേണ്ടതില്ലെന്ന് ദാസ് അഞ്ജലില്‍ മൂവീ ഗ്രൂപ്പില്‍ കുറിക്കുന്നു.

‘ഈ സിനിമയില്‍ അഭിനയിക്കാതെ ഡബ്ബ് ചെയ്ത എല്ലാവരും നന്നായിട്ടുണ്ട്… എന്നാല്‍ കല്ലുകടി ആയതു മോഹന്‍ലാലിന്റെ അനാവശ്യ ഗോഷ്ടികള്‍ ഉള്ള ഡയലോഗ് ഡെലിവറി….’
‘തിയേറ്ററില്‍ മാത്രമല്ല ott യില്‍ പോലും ഈ സിനിമ കണ്ട് വെറുതേ സമയം പാഴാക്കേണ്ടതില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം…..’
സിനിമ ഇഷ്ട്ടപ്പെട്ടില്ലെങ്കില്‍ തീര്‍ച്ചയായും മോശമായി അഭിപ്രായം പറയാം….പക്ഷേ ott യില്‍ പോലും കണ്ട് സമയം കളയരുതെന്നൊക്കെ പറയുമ്പോള്‍ ചേച്ചി ഒന്നാലോചിക്കണം…. ഈ സിനിമാക്കാരുടെ ഇന്റര്‍വ്യൂ എടുത്തും അവരെ കുറിച്ച് ലേഖനങ്ങള്‍ എഴുതിയും തന്നെയാണ് നിങ്ങളും നിങ്ങളുടെ ജോലി ചെയ്യുന്നത്… എന്നിട്ടും യൂ ട്യൂബ് റിവ്യൂവേഴ്‌സിന്റെ പോലും നിലവാരമില്ലാതെ ഇത്തരത്തില്‍ റിവ്യൂ പറയുന്ന നിങ്ങളെയെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

മോഹന്‍ലാലും ഷാജികൈലാസും 12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത എലോണിനുണ്ട്. ആകെ പതിനെട്ട് ദിവസങ്ങള്‍ മാത്രം എടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന 30ാമത് ചിത്രമാണിത്. ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം നരസിംഹം ആയിരുന്നു. നരസിംഹം സംവിധാനം ചെയ്തതും ഷാജി കൈലാസ് ആയിരുന്നു. ഷാജി കൈലാസും – മോഹന്‍ലാലും ചേര്‍ന്ന് അവസാനം പുറത്തിറക്കിയ ചിത്രം റെഡ് ചില്ലീസ് ആയിരുന്നു.

Previous articleനടന്‍ ശര്‍വാനന്ദ് വിവാഹജീവിതത്തിലേക്ക്!!! അനുഗ്രഹവുമായി സിനിമാ ലോകം
Next articleസ്റ്റൈലിഷ് ലുക്കില്‍ ദില്‍ഷ; ബോളിവുഡ് നടിയെ പോലെയുണ്ടെന്ന് കമന്റുകള്‍