ഞാൻ മനസ്സ് തുറന്ന് പലരെയും സ്നേഹിച്ചു, എന്നാൽ അവരെല്ലാം എന്നെ തോൽപ്പിച്ചു !! ദയ അശ്വതി - മലയാളം ന്യൂസ് പോർട്ടൽ
Film News

ഞാൻ മനസ്സ് തുറന്ന് പലരെയും സ്നേഹിച്ചു, എന്നാൽ അവരെല്ലാം എന്നെ തോൽപ്പിച്ചു !! ദയ അശ്വതി

നിറയെ ട്വിസ്റ്റുകൾ ഉണ്ടായ ഒരു മത്സരം ആയിരുന്നു ബിഗ്‌ബോസ് സീസൺ 2, ചരിത്രത്തിൽ ആദ്യമായി ഒൻപത് മത്സരാർത്ഥികൾ വിജയിച്ച ഒരു മത്സരം കൂടി ആയിരുന്നു ഇത്. കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ബിഗ്‌ബോസ് നിർത്തി വെക്കുവാൻ ആയിരുന്നു നിർമ്മാണ കമ്പനികൾ തീരുമാനിച്ചത്.ബിഗ്‌ബോസ് വീട്ടിലേക്ക് വൈൽഡ് കാർഡ് എൻട്രി വഴി കയറിയ താരമാണ് ദയ അശ്വതി. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. മാത്രമല്ല താരം ഒരു ബ്യൂട്ടീഷൻ കൂടിയാണ്. ബിഗ്‌ബോസിലെത്തിയ ദയക്ക് രജിത് കുമാറിനോട് തോന്നിയ പ്രണയം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു .

daya achu

ഇപ്പോൾ ദയ അശ്വതിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, താൻ സ്നേഹിച്ചവർ എല്ലാം തന്നെ ചതിച്ചു എന്നാണ് താരം പറയുന്നത്, ദയ അശ്വതിയുടെ പോസ്റ്റ് കാണാം ,

എന്റെ ജീവിതത്തില്‍ ഞാന്‍ തോറ്റു.എന്റെ ഭര്‍ത്താവ് എന്നെ തോല്‍പ്പിച്ചു. ഞാന്‍ തോറ്റ് കൊടുത്തത് എന്റെ മക്കളുടെ വിജയത്തിന് വേണ്ടി എന്റെ ഭര്‍ത്താവിന്റെ വിജയത്തിന് വേണ്ടി മാത്രം. അത്രമേല്‍ ഞാന്‍ സ്‌നേഹിച്ചു. വിട്ടുകൊടുക്കാനെ ഞാന്‍ പഠിച്ചൊള്ളു. ഒന്നും പിടിച്ചു വാങ്ങാന്‍ എനിക്കറിയില്ല. ഒരു ടിവി ഷോയില്‍ പോയി അവിടേയും ഞാന്‍ എല്ലാവരേയും സ്‌നേഹിച്ചു പോയി.

അവിടേയും ഞാന്‍ തോറ്റു.ജനങ്ങളുമുന്നില്‍ വിവരം പോലും ഇല്ലാത്ത ഒരു കോമാളിയായി എല്ലാരും എന്നെ കണ്ടു തോറ്റു.. ഞാന്‍ ശരിക്കും തോറ്റു. പലതവണ പല രീതിയില്‍ പലരില്‍ നിന്നും പറ്റിക്കപ്പെട്ടും എനിക്ക് മനസിലാവുന്നില്ലല്ലോ ഈശ്വരാ.ആര്‍ക്കും ശല്യമാവാതെ എങ്ങോട്ടെങ്കിലും പോവണം..
ഒറ്റക്ക് ഒരു യാത്ര.. ആരും പറ്റിക്കപെടാത്ത ഒരു സ്ഥലത്തേക്ക്.ദയ അശ്വതി ഫേസ്ബുക്കില്‍ കുറിച്ചു. ദയ അശ്വതിയുടെ ഈ കുറിപ്പിന് നിരവധി പേരാണ് പിന്തുണ അറിയിച്ച്‌ എത്തിയത്. എല്ലാവരും പ്രതീക്ഷയുടെ വാക്കുകള്‍ പറഞ്ഞു .

Trending

To Top
Don`t copy text!