പ്രകാശ് രാജിന് വധഭീഷണി: കന്നഡ യൂട്യൂബ് ചാനലിന്റെ പേരിൽ കേസ്

നടൻ പ്രകാശ് രാജിനെതിരേ വധഭീഷണി മുഴക്കിയതിന് കന്നഡ യൂട്യൂബ് ചാനലിന് എതിരെ കേസ്. യൂട്യൂബ് ചാനലായ ടി വി വിക്രമയുടെ പേരിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ…

നടൻ പ്രകാശ് രാജിനെതിരേ വധഭീഷണി മുഴക്കിയതിന് കന്നഡ യൂട്യൂബ് ചാനലിന് എതിരെ കേസ്. യൂട്യൂബ് ചാനലായ ടി വി വിക്രമയുടെ പേരിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ സനാതന ധർമത്തെ കുറിച്ച് നടത്തിയ പരാമർശത്തെ പ്രകാശ് രാജ് അനുകൂലിച്ചിരുന്നു.

ഇതിന്റെ തുടർച്ചയായി ടി വി വിക്രമയിൽ വന്ന പരിപാടിയാണ് കേസിന് കാരണമായിട്ടുള്ളത്. തന്നെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കുന്നതും ഭീഷണി മുഴക്കുന്നതുമാണ് പരിപാടി എന്നാണ് പ്രകാശ് രാജ് പറയുന്നത്. ചാനൽ ഉടമയുടെ പേരിൽ ഉടൻ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, പരാതിക്കിടയാക്കിയ പരിപാടിക്ക് യൂട്യൂബിൽ 90,000 ഓളം വ്യൂസ് ആണ് ലഭിച്ചത്. ഹിന്ദുത്വ അനുകൂല നിലപാടുള്ള യൂട്യൂബ് ചാനലാണ് ടി വി വിക്രമ.