അതേ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്,നിങ്ങൾ ആണാണോ പെണ്ണാണോ? എത്ര പേരെ തേച്ചിട്ടുണ്ട്!!;ഓൺലൈൻ അഭിമുഖങ്ങളെ ട്രോളി ദീപതോമസ്

യുവനടൻ ശ്രീനാഥ് ഭാസിയ്‌ക്കെതിരായ വിവാദത്തിന് പിന്നലെ സോഷ്യൽ മീഡയിൽ ഉയരുന്ന ചർച്ചകൾ എന്താണെന്നറിയാമോ? ഓൺലൈൻ അവതാരകുടെ അഭിമുഖങ്ങൾ കൊള്ളാമോ എന്നുള്ളതാണ് . നല്ലതാണെന്നും മോശമാണെന്നുമുള്ള വാദപ്രതിവാദങ്ങൾ തകൃതിയായി നടക്കുന്നതിനിടെ ഒരു നടി ഓൺലൈൻ അഭിമുഖങ്ങളെ…

യുവനടൻ ശ്രീനാഥ് ഭാസിയ്‌ക്കെതിരായ വിവാദത്തിന് പിന്നലെ സോഷ്യൽ മീഡയിൽ ഉയരുന്ന ചർച്ചകൾ എന്താണെന്നറിയാമോ? ഓൺലൈൻ അവതാരകുടെ അഭിമുഖങ്ങൾ കൊള്ളാമോ എന്നുള്ളതാണ് . നല്ലതാണെന്നും മോശമാണെന്നുമുള്ള വാദപ്രതിവാദങ്ങൾ തകൃതിയായി നടക്കുന്നതിനിടെ ഒരു നടി ഓൺലൈൻ അഭിമുഖങ്ങളെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ്.

നടി ദീപതോമസാണ് നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ അഭിമുഖങ്ങളെ ട്രോളി രംഗത്തെത്തിയിരിക്കുന്നത്.താരം ട്രോൾ വീഡിയോ തന്റെ സോഷ്യൽ മീഡിയാ പ്ലാറ്റഫോമിൽ പങ്കുവെച്ചിട്ടുമുണ്ട്.’റാഗ് വ്യൂ’ എന്ന തലക്കെട്ടോടുകൂടിയാണ് ദീപതോമസ് ട്രോൾ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഞാനൊരു കാര്യം ചോദിച്ചോട്ടെ നിങ്ങൾ ആണാണോ പെണ്ണാണോ? താൻ കടന്നുപോയ ട്രോമയൊന്നു വിശദീകരിക്കാമോ, ലാസ്റ്റ് കോൾ ആർക്കാണ്.ലാസ്റ്റ് വാട്‌സ്അപ്പ് ചാറ്റ് കാണിച്ചെ തുടങ്ങി നിലവാരം കുറഞ്ഞ ചോദ്യങ്ങളാണ് പലപ്പോഴും ഓൺലൈൻ അഭിമുഖങ്ങളിൽ ചോദിക്കുന്നത് ഇതിനെ വിമർശിച്ചാണ് നടി ട്രോൾ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Deep Thomas 🫧 (@deepthomas__)