ഒരു പുരുഷനെ കണ്ടാല്‍ നിങ്ങള്‍ ആദ്യം ശ്രദ്ധിക്കുന്ന അവയവം ഏതാണ്? രസകരമായ മറുപടിയുമായി ദീപിക പദുക്കോണ്‍

ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള താരസുന്ദരിയാണ് ദീപിക പദുക്കോണ്‍. ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരുഖ് നായകനായ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ ആയിരുന്നു ബോളിവുഡിലേക്ക് അരങ്ങേറിയത്.മികച്ച മോഡല്‍ കൂടിയായ ദീപിക പരസ്യചിത്രങ്ങളിലൂടെയാണ് സിനിമയിലേക്ക് എത്തിയത്.…

ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള താരസുന്ദരിയാണ് ദീപിക പദുക്കോണ്‍. ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരുഖ് നായകനായ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ ആയിരുന്നു ബോളിവുഡിലേക്ക് അരങ്ങേറിയത്.മികച്ച മോഡല്‍ കൂടിയായ ദീപിക പരസ്യചിത്രങ്ങളിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളായി ദീപിക മാറിക്കഴിഞ്ഞു. ബോളിവുഡില്‍ കൂടാതെ കേരളത്തിലും ദീപികയ്ക്ക് നിരവധി ആരാധകരാണുള്ളത്. സൂപ്പര്‍ നായകന്‍ പ്രഭാസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലൂടെ ദീപിക വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.

ഇന്ത്യയിലെ എല്ലാ ഭാഷയിലും ഈ സിനിമ ഒരുങ്ങുന്നുണ്ട്. അമിതാബച്ചന്‍ ആണ് ഈ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പക്ഷെ, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ദീപികയുടെ രസകരമായ ഒരു വീഡിയോയാണ് വൈറലാകുന്നത്. ബോളിവുഡ് സിനിമയിലെ മുന്‍നിര സംവിധായകരില്‍ ഒരാളായ കരണ്‍ ജോഹര്‍ അവതാരകനാകുന്ന പരിപാടിയാണ് കോഫി വിത്ത് കരണ്‍.ഒരിക്കല്‍ ദീപിക പദുകോണ്‍ ഈ പരിപാടിയില്‍ അതിഥിയായി എത്തിയിരുന്നു.
വളരെ രസകരമായ ചോദ്യമായിരുന്നു താരത്തിനോട് കരണ്‍ ജോഹര്‍ ചോദിച്ചത്.ഒരു പുരുഷനെ കണ്ടാല്‍ നിങ്ങള്‍ ആദ്യം ശ്രദ്ധിക്കുന്ന അവയവം ഏതാണ്? ഇതായിരുന്നു കരണ്‍ ജോഹറിന്റെ ചോദ്യം. ആദ്യം അവതാരകനെ ഒന്നു തുറിച്ചു നോക്കിയ താരം പിന്നീട് അയാളുടെ കാല്‍പാദം മുതല്‍ തലമുടി വരെ താരം ശ്രദ്ധയോടെ നോക്കി. വളരെ പതുക്കെ ആയിരുന്നു അവതാരകനെ ദീപിക പദുകോണ്‍ മൊത്തത്തില്‍ നോക്കി. ഓരോ ഭാഗത്ത് എത്തുമ്പോഴും താരത്തിന്റെ എക്സ്പ്രഷന്‍ മാറുന്നുണ്ടായിരുന്നു. താന്‍ അസ്വസ്ഥനാണ് എന്ന തരത്തില്‍ അവതാരകന്‍ തിരിച്ചും ചില എക്സ്പ്രഷന്‍ ഇട്ടു. ഈ ചോദ്യത്തിന് ഉത്തരം കൃത്യമായി ഉത്തരം പറഞ്ഞില്ല എങ്കിലും താരത്തിന്റെ നോട്ടം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.