മമ്മൂക്കയുടെ വീട്ടിൽ ഇത് ആഘോഷ ദിനം, ആശംസകളുമായി ആരാധകരും! - മലയാളം ന്യൂസ് പോർട്ടൽ
Film News

മമ്മൂക്കയുടെ വീട്ടിൽ ഇത് ആഘോഷ ദിനം, ആശംസകളുമായി ആരാധകരും!

mammootty and sulfath wedding anniversary

കോടിക്കണക്കിനു ആരാധകർ ഉള്ള സൂപ്പർസ്റ്റാർ ആണ് മമ്മൂട്ടി. പതിറ്റാണ്ടുകൾ കൊണ്ട് മലയാള സിനിമയെ അടക്കി വാഴുന്ന താരം നിരവധി ചിത്രങ്ങൾ ആണ് ഇതിനോടകം ചെയ്തത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം താരം തന്റെ കഴിവ് ഇതിനോടകം തെളിയിച്ച് കഴിഞ്ഞു. താരത്തിന്റെ സിനിമ വിശേഷങ്ങൾ അറിയാനുള്ള അതെ ആവേശം തന്നെ താരത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് ഉണ്ട്. മമ്മൂട്ടിയുടെ മകൻ ദുൽഖറിനും താരത്തെ പോലെ തന്നെ നിരവധി ആരാധകർ ഉണ്ട്. മമ്മൂട്ടിയും ഭാര്യ സുൽഫത്തും എല്ലാം മിക്കപ്പോഴും പൊതുവേദികളിൽ ഒരുമിച്ച് എത്താറുണ്ട്. അപ്പോഴെല്ലാം തന്നെ മികച്ച പ്രതികരണം ആണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതും. ഇപ്പോഴിതാ താര കുടുംബത്തിലെ ഒരു ആഘോഷ വാർത്തയാണ് പുറത്ത് വരുന്നത്. മമ്മൂട്ടിയും സുൽഫത്തും തങ്ങളുടെ നാല്‍പ്പത്തിരണ്ടാം വിവാഹ വാര്‍ഷികമാണ് കഴിഞ്ഞ ദിവസം ആഘോഷിച്ചത്.

നിരവധി പേരാണ് താര രാജാവിനും പത്നിക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.1979ലാണ് ഇരുവരും വിവാഹിതരാകുന്നത്. സുൽഫത്ത് ജീവിതത്തിലേക്ക് എത്തിയതിനു ശേഷമാണ് മമ്മൂട്ടിക്ക് താരപദവിയും സൗഭാഗ്യങ്ങളും ഉണ്ടായത്. ലോകത്തിൽ മികച്ച ഭാര്യമാരിൽ ആദ്യത്തെ പത്ത് പേരിൽ ഉൾപ്പെടും മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത് എന്ന് മണിയൻ പിള്ള രാജു ഒരിക്കൽ പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ ഉയർച്ചയിൽ എന്നും താങ്ങായും നിഴലായും സുൽഫത്ത് കൂടെ തന്നെ ഉണ്ടെന്നു ഓരോ മലയാളികൾക്കും അറിയാവുന്ന കാര്യം ആണ്.

കഴിഞ്ഞ ദിവസം ആണ് ദുൽഖറിന്റെ മകൾ മറിയത്തിന്റെ നാലാം പിറന്നാൾ ആഘോഷിച്ചത്. ദുൽഖറും മമ്മൂട്ടിയും എല്ലാം മറിയതിനു ആശംസകളുമായി എത്തിയിരുന്നു. ആശംസകളുമായി ആരാധകരും എത്തിയിരുന്നു.

Trending

To Top
Don`t copy text!