ജനപ്രിയ നടി ആണെങ്കിലും വിവാദനായികയാണ്, ഇന്റർനെറ്റിൽ നിന്നും പുറത്താക്കി രാജ്യ൦

ചൈനയിലെ സിനിമാ-സീരിയൽ രംഗത്ത് ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമായ   ഷാവോ വെയ്‍യെ ഇന്‍റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്ത് ചൈനാ ഗവൺമെന്റ്. യാതൊരു രീതിയിലും വിശദീകരണം നടത്താതെയാണ് ചൈനീസ് അധികൃതര്‍ ഷാവോ വെയ്‍യെ നീക്കം…

Shao-Wei01

ചൈനയിലെ സിനിമാ-സീരിയൽ രംഗത്ത് ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമായ   ഷാവോ വെയ്‍യെ ഇന്‍റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്ത് ചൈനാ ഗവൺമെന്റ്. യാതൊരു രീതിയിലും വിശദീകരണം നടത്താതെയാണ് ചൈനീസ് അധികൃതര്‍ ഷാവോ വെയ്‍യെ നീക്കം ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെയാണ് അധികൃതര്‍ ഇങ്ങനെയൊരു തീരുമാനം കൈകൊണ്ടത്.അതെ പോലെ തന്നെ ഗവൺമെന്റ് മാധ്യമങ്ങൾ വിവാദ നായികയെന്നാണ് ഷാവോ വെയെ വിശേഷിപ്പിക്കുന്നത്.താരം ബിസിനസ് രംഗത്തും വളരെ മികച്ച വിജയം കൈവരിച്ച  വ്യക്തിയാണ്.

Shao-Wei1
Shao-Wei1

അതെ പോലെ തന്നെ നാൽപത്തിയഞ്ചു വയസ്സുകാരിയായ ഷാവോ വെയ്‍ അഭിനയിച്ചതും നിർമ്മിച്ചതുമായ സിനിമകളും സീരിയലുകളും ചൈനീസ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളായ ഇക്വിയി,ടെന്‍സെന്‍റ് എന്നിവയിൽ നിന്നും പരിപൂർണമായി ഓഗസ്റ്റ് 26ന് നീക്കംചെയ്തിരുന്നു.അതിന് ശേഷം സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ഈ വിഷയം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.ഷാവോ വെയ്‍ക്ക് എന്താണ് സംഭവിച്ചത് എന്ന ഹാഷ് ടാഗ് എടുത്തു പറഞ്ഞു കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഇതിനെ കുറിച്ച് ചർച്ച ചെയ്തത്.പക്ഷെ എന്നാൽ പ്രേക്ഷകരിലേക്ക്  ഷാവോയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റുകള്‍  വന്നു കൊണ്ടിരിക്കുന്ന ‘ചോഹുവ’ എന്ന ഫീച്ചര്‍ വളരെ പെട്ടെന്ന് തന്നെ പ്രവർത്തനരഹിതമാക്കിയിട്ടുണ്ട്.

Shao Wei 2
Shao Wei 2

മറ്റൊരു സുപ്രധാന കാര്യം എന്തെന്നാൽ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഷാവോ വെയ്‍ക്ക് എതിരായ ആരോപണങ്ങള്‍ മാത്രമാണ് വളരെ കൂടുതലായി പ്രചരിക്കുന്നത്.അതെ പോലെ തന്നെ ജനങ്ങളുടെ പ്രിയപ്പെട്ട താരത്തിനെ ഇന്റർനെറ്റിൽ നിന്നും പുറത്താക്കിയതിന്റെ പിന്നിലെ കാരണത്തെക്കുറിച്ച്  അധികൃതര്‍ മൗനം പാലിക്കുന്നത് തുടർന്ന് കൊണ്ടിരിക്കുകയാണ്.ഈ കാര്യത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ദേശീയ വാദികള്‍ക്കും പലവിധത്തിലുള്ള പങ്ക് ഉണ്ടെന്നാണ് ന്യൂസ് വീക്ക് തുടങ്ങിയ  അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നത്.സത്യത്തിൽ എന്താണ് ഇവിടെ സംഭവിച്ചതെന്ന് അറിയുവാനുള്ള ആകാംക്ഷയിലാണ് ആരാധകർ.