തമന്ന 18 വര്‍ഷമായി തുടരുന്ന ‘നോ കിസ് പോളിസി’!! ആദ്യമായി ലംഘിച്ചത് ആ നടന്‍ വേണ്ടി

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരറാണിയാണ് തമന്ന ഭാട്ടിയ. നിരവധി സൂപ്പര്‍സ്റ്റാറുകളുടെ നായികയായി തമന്ന സ്‌ക്രീനിലെത്തി കഴിഞ്ഞു. പല നായകന്മാരെയും ചേര്‍ത്ത് ഗോസിപ്പുകളിലും തമന്ന നിറഞ്ഞിരുന്നു. 18 വര്‍ഷമായി സിനിമയില്‍ നായികയായി തുടരാന്‍ ഭാഗ്യം ലഭിച്ച…

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരറാണിയാണ് തമന്ന ഭാട്ടിയ. നിരവധി സൂപ്പര്‍സ്റ്റാറുകളുടെ നായികയായി തമന്ന സ്‌ക്രീനിലെത്തി കഴിഞ്ഞു. പല നായകന്മാരെയും ചേര്‍ത്ത് ഗോസിപ്പുകളിലും തമന്ന നിറഞ്ഞിരുന്നു. 18 വര്‍ഷമായി സിനിമയില്‍ നായികയായി തുടരാന്‍ ഭാഗ്യം ലഭിച്ച താരമാണ് തമന്ന.

ഇതുവരെയും താരം വിവാഹിതയായിട്ടില്ല. അടുത്തിടെയാണ താരം തന്റെ പ്രണയം സ്ഥിരീകരിച്ചത്. തമന്ന ആദ്യമായാണ് ബോളിവുഡ് താരം വിജയ് വര്‍മയുമായി റിലേഷന്‍ഷിപ്പിലാണെന്ന് തുറന്ന് സമ്മതിക്കുന്നത്.

പ്രണയബന്ധം സ്ഥിരീകരിച്ച ഇരുവരും ഇതാദ്യമായാണ് പൊതുവിടത്ത് ഒരുമിച്ച് എത്തുന്നത്. 18 വര്‍ഷമായി സിനിമയില്‍ വച്ചൊരു കരാര്‍ താരം ഇപ്പോള്‍ സംഘിച്ചിരിക്കുകയാണ്. സ്‌ക്രീനില്‍ ഒരിക്കലും ചുംബിക്കില്ലെന്ന തീരുമാനം എടുത്തിരുന്നു താരം. എന്നാലിപ്പോള്‍ ആ തീരുമാനം ലസ്റ്റ് സ്റ്റോറീസ് 2 വിലൂടെ ലംഘിച്ചെന്ന് തമന്ന വെളിപ്പെടുത്തിയിരിക്കുകയാണ്.

18 വര്‍ഷമായി സിനിമാരംഗത്ത് സജീവമായ തമന്ന താന്‍ ഒപ്പിടുന്ന കരാറുകളിലെല്ലാം സ്‌ക്രീനില്‍ ഒരിക്കലും ചുംബിക്കില്ലെന്ന വ്യവസ്ഥ വച്ചിരുന്നു. വിജയ് വര്‍മയുമൊത്ത് ലസ്റ്റ് സ്റ്റോറീസ് 2 ആ കരാര്‍ ലംഘിക്കപ്പെട്ടു.

സുജോയ് ഘോഷിന്റെ ഓഫീസില്‍ വച്ചാണ് തമന്നയെ ആദ്യമായി കണ്ടതെന്ന് വിജയ് ശര്‍മ പറയുന്നു. അവിടെ വച്ചുള്ള സംസാരത്തിനിടയില്‍ തമന്ന പറഞ്ഞു, കരാറില്‍ എനിക്ക് നോ കിസ് പോളിസി ഉണ്ടായിരുന്നു. എന്നിട്ടോ. ഇതുപോലൊന്ന് ഞാന്‍ മുമ്പ് ചെയ്തിട്ടില്ലെന്ന് തമന്ന വിജയിയോട് പറഞ്ഞു.

അവസാനം, അവള്‍ എന്നോട് പറഞ്ഞു ‘ഞാന്‍ ആദ്യമായി ഓണ്‍ സ്‌ക്രീനില്‍ ചുംബിക്കാന്‍ പോകുന്ന നടന്‍ നിങ്ങളാണ്. ആ നിമിഷം താന്‍ നന്ദി പറയുന്ന അവസ്ഥയിലായിരുന്നുവെന്നാണ് വിജയ് വര്‍മ പറയുന്നത്.

തമന്നയും വിജയ് വര്‍മയും ആദ്യമായി ഒരുമിച്ച ചിത്രമാണ് ലസ്റ്റ് സ്റ്റോറീസ് 2. അമൃത സുഭാഷ്, അംഗദ് ബേദി, കജോള്‍, കുമുദ് മിശ്ര, മൃണാള്‍ താക്കൂര്‍, നീന ഗുപ്ത, തിലോത്തമ ഷോം തുടങ്ങിയവരാണ് ലസ്റ്റ് സ്റ്റോറീസ് രണ്ടാം ഭാഗത്തിലെ മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒന്നാം ഭാഗത്തിലേതുപോലെ തന്നെ സ്ത്രീകളുടെ വ്യത്യസ്ത ലൈംഗിക താല്‍പര്യങ്ങളെയും ചോയ്‌സുകളെയും കേന്ദ്രീകരിച്ചാണ് രണ്ടാം ഭാഗവും ഒരുങ്ങിയിരിക്കുന്നത്.