മീനാക്ഷിയുമായി ഉടക്ക്, പ്രൊഡ്യൂസറുമായി തർക്കം, ഒടുവിൽ ഉടൻ പണത്തിൽ നിന്നും പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഡെയിൻ - മലയാളം ന്യൂസ് പോർട്ടൽ
Film News

മീനാക്ഷിയുമായി ഉടക്ക്, പ്രൊഡ്യൂസറുമായി തർക്കം, ഒടുവിൽ ഉടൻ പണത്തിൽ നിന്നും പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഡെയിൻ

ഏറെ ആരാധകരുള്ള ഒരു പരിപാടിയാണ് മഴവിൽ മനോരമയിലെ ഉടൻ പണം, നിരവധി ആരാധകരാണ് പരിപാടിക്ക് ഉള്ളത്. മീനാക്ഷിയും ഡെയിനും ഒന്നിച്ചുള്ള അവതരണമാണ് പരമ്പരയെ ഏറെ പ്രിയങ്കരമാക്കുന്നത്. ദിവസവും വ്യത്യസ്തമായ വേഷങ്ങളിൽ ആണ് ഇരുവരും പരമ്പരയിൽ എത്തുന്നത്. കഴിഞ്ഞുപോയ സിനിമകളിലെ രംഗങ്ങൾ പുനരാവിശകരിച്ചാണ് ഇരുവരും എത്തുന്നത്, ഇത് പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. കഴിഞ്ഞ പോയ കഥാപാത്രങ്ങൾ ഇവർ അവതരിക്കുമ്പോൾ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്, പെട്ടെന്നാണ് പരമ്പര ഏറെ ശ്രദ്ധ നേടിയത്, റേറ്റിംഗിൽ മുന്നിലെത്തി നിൽക്കുകയാണ് പരമ്പര.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരമ്പരായിൽ ഡെയിൻ എത്തുന്നില്ലായിരുന്നു,

ഡെയിൻ എന്ത്‌കൊണ്ടാണ് പരമ്ബരയിൽ നിന്നും പിന്മാറിയത് എന്ന് ചോദിച്ച് പ്രേക്ഷകർ എത്തിയിരുന്നു. ഡെയ്നിന്റെ അഭാവത്തിൽ നടൻ സൂരജ്, നർത്തകൻ കുക്കു എന്നിവർ മീനാക്ഷിക്കൊപ്പം അവതാരകരായി എത്തി. മുൻപ് ഷൂട്ട് ചെയ്തുവെച്ച ഭാഗങ്ങൾ ക്രമീകരിച്ചും ഫോണിലൂടെ ശബ്ദമായും വിഡിയോ കോളിലൂടെയും ഡെയ്ൻ ഉടൻ പണത്തിന്റെ ഭാഗമായിരുന്നു, ഇപ്പോൾ താൻ ഷോയിൽ നിന്നും പിന്മാറി നിന്നതിന്റെ കാരണം പറയുകയാണ് ഡെയിൻ. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഷോയിൽ നിന്ന് മാറി നിന്നതെന്നാണ് ഡെയ്ൻ പറയുന്നത്.2020 ഡിസംബർ 31ന് രാവിലെ എഴുന്നേറ്റപ്പോഴാണ് കൊവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.

തുടർന്ന് ക്വാറന്റീനിൽ പ്രവേശിച്ചു. ഇതോടെ ജനുവരി 1ന് നിശ്ചയിച്ച ഉടൻ പണം ഷൂട്ടിന്റെ പുതിയ ഷെഡ്യൂളിന്റെ ഭാഗമാകാനായില്ല.ഡെയ്ന്റെ അഭാവത്തിൽ സോഷ്യൽ മീഡിയയിൽ നിരവധി വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു. ബിഗ് ബോസ് സീസൺ 3യിലെ മത്സരാർഥിയാണെന്നും ഷോ വിട്ട് മറ്റൊരു ചാനലിലേയ്ക്ക് പോയി, പ്രൊഡ്യൂസറുമായി തർക്കം, മീനാക്ഷിയുമായി ഉടക്കി, സിനിമയിൽ അഭിനയിക്കാൻ പോയി’ എന്നിങ്ങനെയുള്ള നിരവധി വാർത്തകൾ ഇതിനോടകം തന്നെ പ്രചരിച്ചിരുന്നു. മത്സരത്തിനൊപ്പം പാട്ടും സ്കിറ്റുമായിട്ടാണ് മീനാക്ഷിയും ഡെയ്നും പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. തുടക്കത്തിൽ തന്നെ ഡിഡി മീനാക്ഷി കൊമ്പോ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയായിരുന്നു.

Trending

To Top
Don`t copy text!