അത്ഭുതപ്പെടുത്തുന്ന ചിത്രം! അതിര്‍ത്തികള്‍ തകര്‍ത്ത് മുന്നോട്ട് പോകുക-ടീം കാന്താരയെ അഭിനന്ദിച്ച് ധനുഷ്

കെജിഎഫി’ലൂടെ സിനിമാലോകം ഒന്നടങ്കം വീക്ഷിക്കുകയാണ് കന്നഡ സിനിമാ ലോകത്തെ. കന്നഡ ചിത്രം’കാന്താര’യാണ് ഇപ്പോള്‍ സിനിമാലോകം ഒന്നടങ്കം ഉറ്റുനോക്കുന്നത്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ‘കാന്താര’ മലയാളമടക്കം മറ്റ് ഭാഷകളിലും…

കെജിഎഫി’ലൂടെ സിനിമാലോകം ഒന്നടങ്കം വീക്ഷിക്കുകയാണ് കന്നഡ സിനിമാ ലോകത്തെ. കന്നഡ ചിത്രം’കാന്താര’യാണ് ഇപ്പോള്‍ സിനിമാലോകം ഒന്നടങ്കം ഉറ്റുനോക്കുന്നത്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ‘കാന്താര’ മലയാളമടക്കം മറ്റ് ഭാഷകളിലും പ്രേക്ഷകരിലേക്ക് എത്താനിരിക്കുകയാണ്.

ഇപ്പോഴിതാ സിനിമയെയും സിനിമയുടെ അണിയറ പ്രവര്‍ത്തകരെയും അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് നടന്‍ ധനുഷ്. ഋഷഭ് ഷെട്ടിക്ക് എന്നും അഭിമാനിക്കാവുന്ന ചിത്രമാണെന്നും അതിര്‍ത്തികള്‍ ഭേദിച്ചുള്ള സിനിമയുടെ കുതിപ്പ് തുടരുക എന്നും ധനുഷ് ട്വിറ്ററില്‍ പങ്കുവച്ചു.

‘കാന്താര അത്ഭുതപ്പെടുത്തുന്ന ചിത്രം. നിര്‍ബന്ധമായും കാണുക. ഋഷഭ് ഷെട്ടി, നിങ്ങള്‍ക്ക് അഭിമാനിക്കാം. ഹോംബാലെ ഫിലിംസിന് അഭിനന്ദനങ്ങള്‍. അതിര്‍ത്തികള്‍ തകര്‍ത്ത് മുന്നോട്ട് പോകുക. ചിത്രത്തിലെ എല്ലാ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍. ദൈവം അനുഗ്രഹിക്കട്ടെ’, എന്നും ധനുഷ് ട്വീറ്റില്‍ കുറിച്ചു.

സെപ്റ്റംബര്‍ 30 നാണ് കാന്താര റിലീസ് ചെയ്തത്. ചിത്രം 11 ദിവസം കൊണ്ട് തന്നെ കര്‍ണാടകത്തില്‍ നിന്ന് 58- 60 കോടി വരെ നേടിയതായാണ് റിപ്പോര്‍ട്ട്. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കുന്താപുരയിലാണ്.

ഹോംബാലെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് കാന്താരയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

കാന്താരയുടെ ഹിന്ദി പതിപ്പിനും മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന്റെ തമിഴ് പതിപ്പ് നാളെ റിലീസ് ചെയ്യും. ഒക്ടോബര്‍ 20ന് കാന്താരയുടെ മലയാളം പതിപ്പ് റിലീസ് ചെയ്യും, പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കാന്താര മലയാളത്തിലെത്തിക്കുന്നത്.