ബോളിവുഡിലും ലേഡി സൂപ്പർസ്റ്റാർ മഞ്ജു തന്നെ!! മഞ്ജുവിനെ കണ്ടതും ചാടി എണീറ്റ് ബോളിവുഡ് താരങ്ങൾ - മലയാളം ന്യൂസ് പോർട്ടൽ
Film News

ബോളിവുഡിലും ലേഡി സൂപ്പർസ്റ്റാർ മഞ്ജു തന്നെ!! മഞ്ജുവിനെ കണ്ടതും ചാടി എണീറ്റ് ബോളിവുഡ് താരങ്ങൾ

ranveer-and-dhanush-meet-ma

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവിനെ ഇഷ്ടമല്ലാത്ത മലയാളികൾ ആരും തന്നെ കാണില്ല, മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും സൂപ്പർ സ്റ്റാർ മഞ്ജു തന്നെയാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. നടി മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഏഷ്യാ വിഷന്‍ അവാര്‍ഡ് ദാനം ചടങ്ങില്‍ നിന്നുള്ള വീഡിയോയാണ് മഞ്ജു പങ്കുവെച്ചത്. അവാര്‍ഡ് വാങ്ങി ഇറങ്ങി വരുന്ന മഞ്ജുവിനെ കണ്ട് എണീറ്റ് കുശലാന്വേഷണങ്ങള്‍ നടത്തുന്ന ധനുഷും രണ്‍വീര്‍ സിങുമാണ് വീഡിയോയില്‍ പ്രേക്ഷകരെ ആകര്‍ഷിച്ചിരിക്കുന്നത്.മഞ്ജു വേദിയിൽ നിന്ന് അവാർഡ് വാങ്ങി വന്നപ്പോൾ ടോവിനോയെയും തൃഷയോടും സംസാരിക്കുന്നത് വീഡിയോയിൽ കാണാം, ഇവര്‍ ഇരുന്നു കൊണ്ട് തന്നെയാണ് മഞ്ജുവിനോട് സംസാരിക്കുന്നത്.

manju-warrier-bollywood

തുടര്‍ന്ന് രണ്‍വീറിന്റെയും ധനുഷിന്റെയും അടുത്തേയ്ക്ക് എത്തിയപ്പോള്‍ ഇരുവരും മഞ്ജുവിനെ കണ്ട് ചാടി എണീക്കുന്നത് വീഡിയോയില്‍ കാണാം. കൂടാതെ ധനുഷ് മഞ്ജുവിനെ ആലിംഗനം ചെയ്യുന്നതും മഞ്ജുവിനെ കുറിച്ച് വാ തോരാതെ രണ്‍വീറിനോട് വാതോരാതെ പറയുന്നതും കാണാം, ണ്‍വീര്‍ മഞ്ജുവിന് കൈ കൊടുക്കുന്നു. ധനുഷ് മഞജുവിനെ ചേര്‍ത്ത് നിര്‍ത്തി പ്രശംസിക്കുന്നു. ഇന്ത്യയിലെ തന്നെ സൂപ്പര്‍ താരങ്ങളായിരുന്നിട്ടും എഴുന്നേറ്റ് നിന്ന് മര്യാദ കാണിച്ച ഇരുവരുടെയും ജാഡയില്ലാ പ്രവര്‍ത്തിയെ പ്രശംസകൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ.മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റ ചിത്രമായ അസുരനില്‍ ധനുഷായിരുന്നു നായകന്‍. ചിത്രം വന്‍വിജയമാണ് നേടിയത്. ധനുഷിന്റെ വലിയൊരു ആരാധികയാണ് താനെന്നും നല്ല ഒരു സുഹൃത്താണ് അദ്ദേഹമെന്നും മഞ്ജു അടുത്തിടെ പറഞ്ഞിരുന്നു. അസുരനില്‍ ധനുഷിന്റെ ഭാര്യാവേഷമാണ് മഞ്ജു വാര്യര്‍ കൈകാര്യം ചെയ്തത്. ഈ കഥാപാത്രം ഏറെ പ്രശംസയാണ് മഞ്ജുവിന് നേടി കൊടുത്തത്.

manju instagram post

Trending

To Top