ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ധനുഷിന്റെ ‘തിരുചിത്രമ്പലം’ റിലീസ് ഉടന്‍

മിത്രന്‍ ജവഹറിന്റെ സംവിധാനത്തില്‍ ധനുഷ് നായകനാകുന്ന പുതിയ സിനിമയാണ് ‘തിരുചിത്രമ്പലം’. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ജൂലൈ ഒന്നിന് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തുക എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ ഓഗസ്റ്റ് 18ന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. ‘യാരടി മോഹനി’ എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രന്‍ ജവഹറും ഒന്നിക്കുന്നു എന്നതിനാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രം കാത്തിരിക്കുന്നത്.

വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസന്‍ എന്നിവരുമായി ചേര്‍ന്ന് മിത്രന്‍ ജവഹര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. നിത്യാ മേനോന്‍. റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍, പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

സണ്‍ പിക്‌സേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. റെഡ് ജിയാന്റ് മൂവീസ് ആണ് വിതരണം. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. ഓം പ്രകാശാണ് ഛായാഗ്രാകന്‍.

Previous articleനയന്‍താര വിവാഹത്തിന് ക്ഷണിച്ചു… ! ഞാന്‍ പോയില്ല! അതിന് ധ്യാന്‍ പറഞ്ഞ കാരണം കേട്ടോ?
Next articleഎട്ടു വര്‍ഷം മുന്‍പുള്ള വിവാഹ ആല്‍ബത്തില്‍ പെണ്ണ് ചിരിച്ചിട്ടില്ല; സേവ് ദ ഡേറ്റ് ഉള്‍പ്പെടെ എടുത്ത്‌ പുതിയ ട്രന്റ് അനുസരിച്ച് വീണ്ടും വിവാഹം നടത്തി ഭര്‍ത്താവ്