നാഗചൈതന്യ വീണ്ടും വിവാഹിതനാകുന്നു… വധു ബിസിനസ് കുടുംബാംഗം?

തെന്നിന്ത്യയിലെ ഏറെ ആരാധകരുണ്ടായിരുന്ന താരദമ്പതികളാണ് സാമന്തയും നാഗചൈതന്യയും. ഏറെ നാള്‍ നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. 2017ലാണ് ഇരുവരും വിവാഹിതരായത്. പക്ഷേ നാല് വര്‍ഷത്തിന് ശേഷം ആരാധക ലോകത്തെ ഞെട്ടിച്ച് ഇരുവരും ബന്ധം…

തെന്നിന്ത്യയിലെ ഏറെ ആരാധകരുണ്ടായിരുന്ന താരദമ്പതികളാണ് സാമന്തയും നാഗചൈതന്യയും. ഏറെ നാള്‍ നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. 2017ലാണ് ഇരുവരും വിവാഹിതരായത്. പക്ഷേ നാല് വര്‍ഷത്തിന് ശേഷം ആരാധക ലോകത്തെ ഞെട്ടിച്ച് ഇരുവരും ബന്ധം പിരിഞ്ഞു.

ഇപ്പോഴിതാ നാഗചൈതന്യ വീണ്ടും വിവാഹിതനാകുന്നു എന്നാണ് വാര്‍ത്തകള്‍ നിറയുന്നത്. അച്ഛന്‍ നാഗാര്‍ജുനയാണ് മകന്റെ വിവാഹത്തിന് ഒരുക്കങ്ങള്‍ നടത്തുന്നത്.
ഒരു ബിസിനസ് കുടുംബാംഗമായിരിക്കും നാഗചൈതന്യയുടെ വധു എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ വിശദ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വിവാഹവാര്‍ത്തയില്‍ ഔദ്യോഗിക സ്ഥീരണവുമുണ്ടായിട്ടില്ല. താരത്തിന്റെ വധു ആരായിരിക്കും എന്ന അന്വേഷണത്തിലാണ് ആരാധക ലോകവും. സാമന്തയുമായി പിരിഞ്ഞ ശേഷം നടി ശോഭിത ധുലിപാലയുമായി നാഗചൈതന്യ പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ നിറഞ്ഞിരുന്നു.

ഇരുവരും ഒന്നിച്ച് നിരവധി ചടങ്ങുകളില്‍ ഒരുമിച്ച് പങ്കെടുത്തതോടെയാണ് ഗോസിപ്പുകള്‍ നിറഞ്ഞത്. നാഗചൈതന്യ തന്റെ പുതിയ വീട്ടിലേയ്ക്ക് ശോഭിതയെ ക്ഷണിച്ചിരുന്നു.