‘അറിവുണ്ടെങ്കിലും തിരിച്ചറിവില്ല, മോഹൻലാൽ ഹിപ്പോക്രാറ്റാണെന്ന് ശ്രീനിവാസൻ പറഞ്ഞത് അതുകൊണ്ട്’; തുറന്നടിച്ച് ധ്യാൻ

മലയാള സിനിമയിൽ താരപ്രഭ ഒന്നും പരി​ഗണിക്കാതെ സത്യങ്ങൾ വെട്ടിത്തുറന്ന് പറയുന്നയാളാണ് ശ്രീനിവാസൻ. നടൻ മോഹൻലാലിനെതിരെ ശ്രീനിവാസൻ അടുത്തിടെ പറഞ്ഞ കാര്യങ്ങൾ വിവാദമായിരുന്നു. പക്ഷേ, അച്ഛന്റെ ഈ വിഷയത്തിലെ നിലപാടുകൾ തള്ളിപ്പറഞ്ഞയാളാണ് ധ്യാൻ ശ്രീനിവാസൻ. ഇപ്പോൾ…

മലയാള സിനിമയിൽ താരപ്രഭ ഒന്നും പരി​ഗണിക്കാതെ സത്യങ്ങൾ വെട്ടിത്തുറന്ന് പറയുന്നയാളാണ് ശ്രീനിവാസൻ. നടൻ മോഹൻലാലിനെതിരെ ശ്രീനിവാസൻ അടുത്തിടെ പറഞ്ഞ കാര്യങ്ങൾ വിവാദമായിരുന്നു. പക്ഷേ, അച്ഛന്റെ ഈ വിഷയത്തിലെ നിലപാടുകൾ തള്ളിപ്പറഞ്ഞയാളാണ് ധ്യാൻ ശ്രീനിവാസൻ. ഇപ്പോൾ ഒരിക്കൽ കൂടെ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ധ്യാൻ. ശ്രീനിവാസൻ ഉൾപ്പടെയുള്ള എഴുത്തുകാർക്ക് അറിവുണ്ടെങ്കിലും തിരിച്ചറിവില്ലെന്നാണ് ധ്യാൻ തുറന്നടിച്ചത്.

തിരിച്ചറിവില്ലാത്തതുകൊണ്ടാണ് മോഹൻലാൽ ഹിപ്പോക്രാറ്റാണ് എന്ന് അച്ഛൻ വിളിച്ചുപറഞ്ഞത്. ഒരാളെ അപകീർത്തിപ്പെടുത്തുന്ന പരാമർ‌ശം ഒരിക്കലും ഒരു അഭിപ്രായമല്ലെന്ന് ധ്യാൻ പറഞ്ഞു. അറിവ് സമ്പാദിക്കുമ്പോൾ അതിനൊപ്പം അഹങ്കാരവും ധാർഷ്ട്യവും പുച്ഛവും വരും. അറിവുള്ളവന് അഹങ്കാരം പാടില്ല. അറിവ് സമ്പാദിച്ചിട്ടും തിരിച്ചറിവില്ലെങ്കിൽ അവൻ ലോക തോൽവി തന്നെയാണെന്നും ധ്യാൻ വ്യക്തമാക്കി.

സരോജ് കുമാർ എന്ന ചിത്രത്തിന് ശേഷം ശ്രീനിവാസനും മോഹൻലാലിനും ഇടയിൽ‌ വിള്ളൽ വീണു. ഇരുവരും ഇപ്പോൾ സംസാരിക്കാറില്ല. അത്തരം ഒരു അവസ്ഥയിൽ മോഹൻലാലിനെരക്കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ കേൾക്കുന്നവർ സെൻസിൽ എടുക്കണം എന്നില്ല. വീട്ടിൽ എന്തും പറയാം പക്ഷെ അത് ശരിയല്ലെന്ന് ധ്യാൻ കൂട്ടിച്ചേർത്തു.

ഇതോടെ ശ്രീനിവാസനെ മനസിലാക്കാതെയാണോ അദ്ദേഹത്തെ വിമർശിക്കുന്നത് എന്ന ചോദ്യം ധ്യാന് നേർക്ക് ഉയർന്നു. എന്നാൽ, ശ്രീനിവാസനെ ഏറ്റവും അടുത്ത് മനസ്സിലാക്കിയ ആൾ ഞാനാണ് എന്നായിരുന്നു ധ്യാന്റെ മറുപടി. എൻറെ അച്ഛനെ ഞാൻ മനസ്സിലാക്കിടത്തോളം ചേട്ടൻ മനസ്സിലാക്കിയിരിക്കില്ല. എന്തൊക്കെ പറഞ്ഞാലും ലോകത്ത് ഏറ്റവും സ്നേഹവും ഇഷ്ടവുമുള്ള മനുഷ്യൻ എൻറെ അച്ഛനാണ്. അദ്ദേഹം കഴിഞ്ഞിട്ടെയുള്ളൂ എനിക്ക് ലോകത്ത് എന്തുമുള്ളുവെന്നും ധ്യാൻ കൂട്ടിച്ചേർത്തു.