വിജയ്‍യുടെ രാഷ്ട്രീയ പാർട്ടിയുടെ പേര് മാറ്റണം; തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീൽ നോട്ടീസ്

വിജയ്‍യുടെ രാഷ്ട്രീയ പാർട്ടിക്ക് തമിഴക വെട്രി കഴകം (ടിവികെ) എന്ന് പേര് നൽകിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീൽ നോട്ടീസ്. തമിഴക വാഴുറിമൈ കച്ചി (ടിവികെ) നേതാവ് ടി വേൽമുരുകനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീൽ നോട്ടീസ്…

വിജയ്‍യുടെ രാഷ്ട്രീയ പാർട്ടിക്ക് തമിഴക വെട്രി കഴകം (ടിവികെ) എന്ന് പേര് നൽകിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീൽ നോട്ടീസ്. തമിഴക വാഴുറിമൈ കച്ചി (ടിവികെ) നേതാവ് ടി വേൽമുരുകനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീൽ നോട്ടീസ് അയച്ചിട്ടുള്ളത്. ടിവികെ എന്ന് തങ്ങൾ നേരത്തെ തന്നെ രജിസ്റ്റർ ചെയ്ത പേര് വിജയ്‍യുടെ പാർട്ടിക്ക് നൽകിയത് സംബന്ധിച്ചാണ് നോട്ടീസ്. ടിവികെ എന്ന പേര് തമിഴക വാഴുറിമൈ കച്ചി ഉപയോ​ഗിച്ച് കൊണ്ടിരിക്കുന്ന പേരാണെന്ന് വേൽമുരുകൻ പറയുന്നു.

ആ പേര് തന്നെ വിജയ്‍യുടെ പാർട്ടിയും ഉപയോഗിക്കുകയാണെങ്കിൽ പൊതുജനത്തിനിടയിൽ അത് പ്രശ്നങ്ങളുണ്ടാക്കും. അടുത്തിടെ പാർട്ടിയുടെ കൃഷ്ണഗിരിയിലെ സെക്രട്ടറി അപകടത്തിൽ മരണപ്പെട്ടിരുന്നു. ടിവികെ ഭാരവാഹി മരണപ്പെട്ടെന്നാണ് പത്രത്തിൽ വാർത്ത വന്നത്. വിജയ് പാർട്ടി അംഗങ്ങളും ഈ വാർത്ത കണ്ട് എത്തിയെന്നാണ് വേൽമുരുകൻ പറയുന്നത്. ഇത്തരം ആശയക്കുഴപ്പം ഒഴിവാക്കാൻ വിജയ്‍യുടെ പാർട്ടിക്ക് ടിവികെ (വി) എന്നോ മറ്റോ പേര് നൽകണം എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

2006-11 കാലത്ത് പിഎംകെ എംഎൽഎ ആയിരുന്നു വേൽമുരുകൻ. 2012 ൽ പാർട്ടി വിട്ട് ടിവികെ എന്ന കക്ഷി ഉണ്ടാക്കിയത്. 2019 ൽ ഡിഎംകെ സഖ്യത്തിൽ മത്സരിച്ച ടിവികെ. 2021 തെരഞ്ഞെടുപ്പിൽ ഉദയസൂര്യൻ ചിഹ്നത്തിൽ മത്സരിച്ച് പന്നുരുതി മണ്ഡലത്തിൽ നിന്നും വിജയിച്ചിരുന്നു.