ലളിത ചേച്ചിയെ അവസാനമായി ഒരു നോക്ക് കാണാന്‍ ദിലീപ് എത്തി..! സിദ്ധാര്‍ത്ഥിനെ ചേര്‍ത്തുപിടിച്ചു..!!

അങ്ങനെ മലയാള സിനിമയ്ക്ക് തീരാ നഷ്ടമായി ഒരു അതുല്യ പ്രതിഭകൂടി അരങ്ങൊഴിഞ്ഞു. രോഗം മൂര്‍ച്ഛിച്ച് കിടപ്പിലായപ്പോഴും കെ.പി.എ.സി ലളിതയുടെ തിരിച്ചു വരവിനായി മലയാളികള്‍ ഒന്നടങ്കം പ്രാര്‍ത്ഥിച്ചു. എന്നാല്‍ എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ഒടുവില്‍ ആ നടി…

അങ്ങനെ മലയാള സിനിമയ്ക്ക് തീരാ നഷ്ടമായി ഒരു അതുല്യ പ്രതിഭകൂടി അരങ്ങൊഴിഞ്ഞു. രോഗം മൂര്‍ച്ഛിച്ച് കിടപ്പിലായപ്പോഴും കെ.പി.എ.സി ലളിതയുടെ തിരിച്ചു വരവിനായി മലയാളികള്‍ ഒന്നടങ്കം പ്രാര്‍ത്ഥിച്ചു. എന്നാല്‍ എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ഒടുവില്‍ ആ നടി യാത്രയാവുകയാണ്. ഇപ്പോഴിതാ ലളിതയെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയ ദിലീപിന്റെ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ദിലീപിനൊപ്പം ഭാര്യ കാവ്യാ മാധവനും എത്തിയിരുന്നു.

ദിലീപുമായി വളരെയടുത്ത ആത്മബന്ധം സൂക്ഷിച്ചിരുന്നു ലളിത. ജീവിതത്തില്‍ പണം ഒരു വില്ലനായി പലപ്പോഴും മാറിയപ്പോഴും തനിക്ക് ദിലീപ് താങ്ങായി നിന്നിട്ടുണ്ട് എന്ന് താരം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കെപിഎസി ലളിതയുമായി ദിലീപും കാവ്യയും പ്രത്യേകമായൊരു അടുപ്പം കാത്തുസുക്ഷിച്ചിരുന്നു.

തന്റെ മൂത്ത മകനാണ് ദിലീപ് എന്ന് കെ.പി.എ.സി പലപ്പോഴും പറഞ്ഞിട്ടുണ്ട്, കറുപ്പ് വസത്രധാരികളായി എത്തിയ ദിലീപും കാവ്യയും കെപിഎസി ലളിതക്ക് ആദരാഞ്ജലികളര്‍പ്പിച്ചു, സിദ്ധാര്‍ഥ് ഭരതന്റെ ഫ്‌ളാറ്റിലേക്ക് രാത്രി തന്നെ ഇരുവരും

എത്തിയിരുന്നു. സിദ്ധാര്‍ഥ് ഭരതനെ ദിലീപ് ചേര്‍ത്തണച്ച് ആശ്വസിപ്പിച്ചു.ഒട്ടേറെ സിനിമകളില്‍ ദിലീപിന്റെയും കാവ്യ മാധവനുമൊപ്പം കെപിഎസി ലളിത അഭിനയിച്ചിട്ടുണ്ട്.