യുവതാരങ്ങളൊക്കെ മാറി നില്‍ക്കും ഈ പയ്യന്‍സിന് മുന്നില്‍..!! മമ്മൂക്കയുടെ പുതിയ ലുക്ക്‌ വൈറല്‍..!!

മലയാള സിനിമയുടെ താര രാജാവാണ് മമ്മൂട്ടി. ചെറിയ വേഷങ്ങളില്‍ നിന്ന്് തുടങ്ങി പിന്നീട് പ്രതിനായകനായും നായകനായും താരരാജാവായും മാറിയ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ പ്രയാണം ഇപ്പോഴും തുടരുകയാണ്. എഴുപതിന്റെ നിറവില്‍ നില്‍ക്കുമ്പോഴും ഇരുപതിന്റെ ചുറുചുറുക്കും…

മലയാള സിനിമയുടെ താര രാജാവാണ് മമ്മൂട്ടി. ചെറിയ വേഷങ്ങളില്‍ നിന്ന്് തുടങ്ങി പിന്നീട് പ്രതിനായകനായും നായകനായും താരരാജാവായും മാറിയ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ പ്രയാണം ഇപ്പോഴും തുടരുകയാണ്. എഴുപതിന്റെ നിറവില്‍ നില്‍ക്കുമ്പോഴും ഇരുപതിന്റെ ചുറുചുറുക്കും സൗന്ദര്യവുമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രായത്തെ വെല്ലുന്ന അഭിനയമികവ് കൊണ്ട് ഇന്നും പ്രേക്ഷകരെ ഞെട്ടിപ്പിക്കുകയാണ് താരം.

അദ്ദേഹത്തിന്റെ പ്രായത്തിന്റെ പോക്ക് പിറകോട്ടാണെന്നാണ് ആരാധകരും പറയുന്നത്. മമ്മൂക്ക ഓരോ പുതിയ ലുക്കില്‍ എത്തുമ്പോഴും ഇവിടുത്തെ യുവ നടന്മാര്‍ പോലും അന്ധാളിച്ച് പോവുകയാണ്. വീട്ടിലുള്ള സീനിയറിന്റെ കൂടെ പിടിച്ചു നില്‍ക്കാനുള്ള പ്രയത്‌നത്തിലാണ് താന്‍ എന്ന് അദ്ദേഹത്തിന്റെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ പോലും പറയുന്നു. ഇപ്പോഴിതാ മമ്മൂക്കയുടെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

ചിത്രീകരണം തുടര്‍ന്നുകൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം സിബിഐ അഞ്ചാം പതിപ്പിന്റെ ലൊക്കേഷനില്‍ നിന്നുള്ള താരത്തിന്റെ ഫോട്ടോകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സി.ബി.ഐ അഞ്ച് ലൊക്കേഷനില്‍ നിന്നുള്ള, മമ്മൂട്ടിക്കൊപ്പമുള്ള തന്റെ ചിത്രങ്ങള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനാണ് പങ്കുവച്ചത്.

പിന്നീട് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. കൂളിങ് ഗ്ലാസ് ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് മമ്മൂക്ക ചിത്രത്തില്‍ ഉള്ളത്. നിരവധി ആരാധകരാണ് ചിത്രത്തിനു താഴെ കമന്റുകളും ലൈക്കുകളുമായി എത്തുന്നത്.