കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകൻ്റെയും ഹൃദയത്തിലുമുണ്ട് മോഹൻലാൽ !!

മലയാള സിനിമ പ്രേഷകരുടെ പ്രിയതരമാണ് മോഹൻലാൽ. ഇപ്പോൾ നടി കെപി എ സി ലളിതയുടെ മരണവുമായി ബന്ധപ്പെട്ട് നടൻ മോഹൻലാൽ കുറിച്ച വാക്കുകളാണ് സോഷ്യൽ ലോകത്ത് ഇപ്പോൾ ഇടം പിടിക്കുന്നത്. ഒന്നിച്ച് അഭിനയിച്ച എത്രയെത്ര…

മലയാള സിനിമ പ്രേഷകരുടെ പ്രിയതരമാണ് മോഹൻലാൽ. ഇപ്പോൾ നടി കെപി എ സി ലളിതയുടെ മരണവുമായി ബന്ധപ്പെട്ട് നടൻ മോഹൻലാൽ കുറിച്ച വാക്കുകളാണ് സോഷ്യൽ ലോകത്ത് ഇപ്പോൾ ഇടം പിടിക്കുന്നത്. ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകൻ്റെയും ഹൃദയത്തിൽ, അമ്മയായും, സഹോദരിയായും, സ്നേഹം നിറഞ്ഞ ബന്ധുവായും നിറഞ്ഞുനിന്ന എൻ്റെ പ്രിയപ്പെട്ട ലളിതച്ചേച്ചീ. അഭിനയിക്കുകയായിരുന്നില്ല ചേച്ചി, സിനിമയിലും ജീവിതത്തിലും.

പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ചേർത്തുപിടിക്കുകയായിരുന്നു, തന്മയിത്വത്തോടെ. ആ സ്നേഹം, നിറഞ്ഞ പുഞ്ചിരിയോടെ കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ, കേവലം ഔപചാരികമായ വാക്കുകൾ കൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കാൻ ആവുന്നില്ല. പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്ന ചേച്ചിയുടെ വേർപാട് മലയാളിക്കും മലയാള സിനിമയ്ക്കും തീരാനഷ്ടം തന്നെയാണ്. പ്രണാമം ചേച്ചീ. എന്നാണ് മോഹൻലാൽ കുറിച്ചത്. കഴിഞ്ഞ ദിവസം മകന്റെ വീട്ടിൽ വെച്ചായിരുന്നു മരണം. കെപി എ സി ലളിതയുടെ മരണം മലയാള സിനിമക്ക് തീരാ നഷ്ടമാണ് സമ്മാനിച്ചിരിക്കുന്നത്.