‘അരവിന്ദന്റെ അതിഥികള്‍’ക്ക് ശേഷം ജനപ്രിയ നായകനുമായി രാജേഷ് രാഘവന്‍!! ‘പവി കെയര്‍ ടേക്കര്‍’ തിയ്യേറ്ററിലേക്ക്

വിനീത് ശ്രീനിവാസനും നിഖില വിമലും പ്രധാന കഥാപാത്രങ്ങളായെത്തിയ ഹിറ്റ് ചിത്രമായിരുന്നു ‘അരവിന്ദന്റെ അതിഥികള്‍’. ചിത്രത്തിന്റെ വിജയത്തിന് ശേഷം രാജേഷ് രാഘവന്‍ ദിലീപിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ‘പവി കെയര്‍ ടേക്കര്‍’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ആരാധക…

വിനീത് ശ്രീനിവാസനും നിഖില വിമലും പ്രധാന കഥാപാത്രങ്ങളായെത്തിയ ഹിറ്റ് ചിത്രമായിരുന്നു ‘അരവിന്ദന്റെ അതിഥികള്‍’. ചിത്രത്തിന്റെ വിജയത്തിന് ശേഷം രാജേഷ് രാഘവന്‍ ദിലീപിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ‘പവി കെയര്‍ ടേക്കര്‍’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ആരാധക ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജനപ്രിയ നായകനുമായി തിരിച്ചെത്തുകയാണ് രാജേഷ്. റൊമാന്റിക് കോമഡി എന്റര്‍ടെയ്നര്‍ ചിത്രം സംവിധാനം ചെയ്യുന്നത് വിനീത് കുമാറാണ്. ഏപ്രില്‍ 26ന് ചിത്രം തിയ്യേറ്ററിലെത്തുകയാണ്. ദിലീപിനൊപ്പം 5 പുതുമുഖ നായികമാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സ്പടികം ജോര്‍ജ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ബാനറില്‍ ദിലീപ് തന്നെയാണ് ‘പവി കെയര്‍ ടേക്കര്‍’ നിര്‍മിക്കുന്നത്. ഒരു കെയര്‍ ടേക്കറുടെ രസകരമായ സംഭവങ്ങളാണ് ചിത്രത്തിലുള്ളതെന്നാണ് സൂചന. ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ശ്രദ്ധേയമായിരുന്നു.

ത്രീ ഡോട്ട്സ്, ഒന്നും മിണ്ടാതെ, സ്വര്‍ഗത്തേക്കാള്‍ സുന്ദരം, വാദ്യാര്‍ തുടങ്ങിയവ രാജേഷ് രാഘവന്‍ രചന നിര്‍വ്വഹിച്ച സിനിമകളാണ്. അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് എന്നത് പ്രതീക്ഷയേറ്റുന്നതാണ്.