ഗുരുവായൂരമ്പല നടയില്‍ മെയ് 16ന് തിയ്യേറ്ററിലേക്ക്!!

പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിച്ചെത്തുന്ന വെഡ്ഡിങ്ങ് എന്റര്‍ടെയ്‌നറാണ് ‘ഗുരുവായൂരമ്പല നടയില്‍’. വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തര്‍. ചിത്രത്തിന്റെ റിലീസ്…

പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിച്ചെത്തുന്ന വെഡ്ഡിങ്ങ് എന്റര്‍ടെയ്‌നറാണ് ‘ഗുരുവായൂരമ്പല നടയില്‍’. വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തര്‍. ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ഗുരുവായൂരമ്പല നടയില്‍ മെയ് 16ന് തിയ്യേറ്ററിലെത്തും. ഏപ്രില്‍ 18ന് ചിത്രത്തിന്റെ ടീസര്‍ എത്തിയിരുന്നു. മികച്ച പ്രതികരണമാണ് ടീസര്‍ നേടിയത്. ഒരു കല്യാണവുമായി ബന്ധപ്പെട്ടുള്ള രസകരമായ നിമിഷങ്ങളാണ് ചിത്രം പറയുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, C4 എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, ബൈജു, യോഗി ബാബു, ഇര്‍ഷാദ്, പി പി കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.