അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ വിധി!! രഞ്ജിത് ശ്രീനിവാസന്‍ കൊലക്കേസിന്റെ നാള്‍ വഴികള്‍

കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലകളിലൊന്നായിരുന്നു ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രഞ്ജിത് ശ്രീനിവാസന്റേത്. 2021 ഡിസംബര്‍ 19ന് നടന്ന നിഷ്ഠൂര കൊലപാതകത്തില്‍ മുഴുവന്‍ പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചിരിക്കുകയാണ്. അത്യപൂര്‍വമായ കേസ് എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി…

കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലകളിലൊന്നായിരുന്നു ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രഞ്ജിത് ശ്രീനിവാസന്റേത്. 2021 ഡിസംബര്‍ 19ന് നടന്ന നിഷ്ഠൂര കൊലപാതകത്തില്‍ മുഴുവന്‍ പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചിരിക്കുകയാണ്. അത്യപൂര്‍വമായ കേസ് എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷ വിധിച്ചത്. ഏറെ നാളത്തെ ഗൂഢാലോചനയ്ക്ക് ശേഷമാണ് രഞ്ജിതിന്റെ കൊലപാതകം നടക്കുന്നത്. രാഷ്ട്രീയ എതിരാളികളെ വധിക്കാന്‍ ഹിറ്റ് ലിസ്റ്റ് തയാറാക്കിയാണ് കൊല ആസൂത്രണം ചെയ്തത്.

കുറച്ചുനാള്‍ പുറകിലേക്ക് പോകണം, ചേര്‍ത്തലയിലെ നന്ദു കൃഷ്ണയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന നിരോധിത സംഘടനയിലുള്ളവരാണ്. പിന്നാലെ തിരിച്ചടിയുണ്ടായാല്‍ ആരെയൊക്കെ ആക്രമിക്കണമെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ലിസ്റ്റ് ചെയ്തിരുന്നു. ആ ലിസ്റ്റ് ഈ കേസിലെ മൂന്നാം പ്രതിയായ അനൂപിന്റെ ഭാര്യയുടെ ഫോണില്‍ സൂക്ഷിച്ചിരുന്നു. ആ ലിസ്റ്റിലെ ഒന്നാം പേരുകാരനായിരുന്നു രഞ്ജിത്.

രഞ്ജിതിനെ കുറിച്ചുള്ള വിവരങ്ങളെല്ലാം എസ്ഡിപിഐ പ്രവര്‍ത്തകര്‍ ശേഖരിച്ചിരുന്നു. വീടിന്റെയും വീടിന്റെ ചുറ്റുപാടിന്റെയും വീട്ടിലുള്ളവരെ കുറിച്ചെല്ലാമുള്ള വിവരങ്ങള്‍ സൂക്ഷിച്ചുവച്ചിരുന്നു. ഇങ്ങനെയുള്ള സമയത്താണ് 2021 ഡിസംബര്‍ 18ന് രാത്രി ആലപ്പുഴയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പിന്നാലെയുണ്ടായ ഗൂഢാലോചനയുടെ ഫലമായിട്ടാണ് രഞ്ജിന്റെ കൊല നടന്നത്. അന്ന് രാത്രിയില്‍ രഞ്ജിത് ആലപ്പുഴ കോടതി സമുച്ചയത്തിന് സമീപമുള്ള വക്കീല്‍ ഓഫീസില്‍ ഉണ്ടോ എന്ന് കേസിലെ രണ്ട് പ്രതികള്‍ നോക്കി. പക്ഷേ അവിടെയുണ്ടായിരുന്നില്ല.

മണ്ണഞ്ചേരിയില്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി 12 പേരടങ്ങുന്ന സംഘത്തെ രഞ്ജിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. കൊല അന്ന് രാത്രി 1 മണിയ്ക്ക് നടത്താന്‍ നിശ്ചയിച്ചു. 6 ബൈക്കിലെത്തിയ സംഘം പോലീസ് പട്രോളിങ് കണ്ട് പിന്മാറി. പിന്നീട് വീണ്ടും റെയില്‍വേ സ്റ്റേഷന് സമീപം നടത്തിയ ഗൂഡാലോചനയിലാണ് രാവിലെ ആറ് മണിയ്ക്ക് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നില്‍ വച്ചു നടത്തിയ നിഷ്ഠൂര കൊലപാതകമാണ് രഞ്ജിത് ശ്രീനിവാസന്റേത്. അത് കൊണ്ട് തന്നെ ഇത്തരം ഒരു കേസില്‍ നിയമത്തിന്റെ ഇളവ് പ്രതികള്‍ക്ക് നല്‍കാനാവില്ല. സാധാരണ രാഷ്ടീയ കൊലപാതകം മാത്രമായി ഇതിനെ കാണാനാവില്ല. സാധാരണ രാഷ്ട്രീയ കൊലപാതകങ്ങളും ഈ കേസും തമ്മില്‍ വിത്യാസമുണ്ട്. ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി സൂക്ഷിച്ചത് ഗുഢാലോചനയുടെ പരിധി എത്രയെന്ന് തെളിയിക്കുന്നു. ഒരു ക്രിമിനല്‍ കുറ്റവും കൊല്ലപ്പെട്ട രണ്‍ജിത് ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. നിരായുധനായ ഒരാളെ 12 പേര്‍ വളഞ്ഞിട്ട് ആക്രമിച്ചത് കൊലയുടെ നിഷ്ഠൂരതക്ക് തെളിവാണെന്നുമുള്ള പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചു.

ദാരുണ കൊലപാതകത്തിന്റെ നാള്‍ വഴികളിങ്ങനെ,