ആദ്യം റോബിനെ ഫോളോ ചെയ്തു, പിന്നെ അണ്‍ഫോളോ ചെയ്തു… കാരണം ഇങ്ങനെ! ദില്‍ഷ

ബിഗ് ബോസ് മലയാളം സീസണ്‍ മലയാളികള്‍ക്ക് സമ്മാനിച്ച യുവതാരങ്ങളാണ് ഡോ. റോബിനും ദില്‍ഷയും. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിലെ ആദ്യ വനിതാ വിന്നറാണ് ദില്‍ഷ. അതേസമയം, ബിഗ് ബോസിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പ്രേപക്ഷക…

ബിഗ് ബോസ് മലയാളം സീസണ്‍ മലയാളികള്‍ക്ക് സമ്മാനിച്ച യുവതാരങ്ങളാണ് ഡോ. റോബിനും ദില്‍ഷയും. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിലെ ആദ്യ വനിതാ വിന്നറാണ് ദില്‍ഷ. അതേസമയം, ബിഗ് ബോസിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പ്രേപക്ഷക പിന്തുണ ലഭിച്ചിട്ടും പുറത്താകേണ്ടി വന്ന മത്സരാര്‍ഥിയാണ് റോബിന്‍.

ദില്‍ഷയുടെ വിജയത്തെ അംഗീകരിക്കാത്തവര്‍ പറയുന്നത്, റോബിന്‍ ആരാധകരുടെ വോട്ടുകൊണ്ടാണ് ദില്‍ഷ വിജയിച്ചത് എന്നാണ്. എന്നാല്‍ ഈ വിവാദം തന്നെ ഏറെ വിഷമിപ്പിച്ചിട്ടുണ്ടെന്ന് ദില്‍ഷ തന്നെ തുറന്നുപറഞ്ഞിരുന്നു.

അതേസമയം, താരം ഇപ്പോള്‍ മറ്റൊരു വിവാദത്തിലും താരം അകപ്പെട്ടിരിക്കുകയാണ്.
സമൂഹമാധ്യമങ്ങളില്‍ റോബിനെ ആദ്യം ഫോളോ ചെയ്യുകയും പിന്നീട് അണ്‍ഫോളോ ചെയ്യുകയും ചെയ്തതുമാണ് വിവാദമായത്.

ആദ്യം സമൂഹമാധ്യമങ്ങളില്‍ റോബിനെ ഫോളോ ചെയ്യുകയും പിന്നീട് അണ്‍ഫോളോ ചെയ്യുകയും ചെയ്തതിനുള്ള കാരണം ദില്‍ഷാ തന്നെ ഇപ്പോള്‍ വിവരിക്കുകയാണ്.
‘എനിക്ക് പുള്ളി വീഡിയോ കാണിച്ചു തന്നപ്പോള്‍ എന്നെ ഫോളോ ചെയ്തില്ലല്ലോ എന്ന് പറഞ്ഞ് ഞാനാണ് ഫോളോയില്‍ ക്ലിക്ക് ചെയ്തത്.

അപ്പോള്‍ തന്നെ അയ്യോ നീ എന്ത് വലിയ തെറ്റാണ് ചെയ്തത് എന്ന് അറിയുമോ? ഞാന്‍ ഇത്തരത്തില്‍ ഒരു സ്റ്റേറ്റ്‌മെന്റ് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇനി അതായിരിക്കും വിവാദമാകുക എന്നും പറഞ്ഞതോടെയാണ് താന്‍ അണ്‍ഫോളോ ചെയ്തത്.

അതില്‍ ഇപ്പോള്‍ എന്താണ് കുഴപ്പം എന്നു പറഞ്ഞ് അടുത്ത ദിവസം താന്‍ തന്നെ വീണ്ടും ഫോളോ ചെയ്യുവാന്‍ ആരംഭിച്ചു” ഇത്രയും മാത്രമാണ് സംഭവിച്ചത് എന്ന് ദില്‍ഷ പറയുന്നു.

മാത്രമല്ല, ബ്ലസ്ലിയെ കുറിച്ചും ദില്‍ഷ പറയുന്നുണ്ട്. ബ്ലെസ്ലിയെ ഒരു സഹോദരനായിട്ടേ കാണുന്നുള്ളു. എന്റെ അതിര്‍വരമ്പ് ഞാന്‍ അവിടെ സെറ്റ് ചെയ്തിട്ടുണ്ട്. അതാണ് അവന്‍ എന്റെ കയ്യില്‍ പിടിച്ചപ്പോള്‍ എനിക്ക് അതില്‍ യാതൊരു ഫീലിംഗ്‌സും തോന്നിയിിട്ടില്ല. ഇതുതന്നെയാണ് ഞാന്‍ എല്ലാവരോടും പറഞ്ഞത്.

അവനും ആ ഒരു രീതിയില്‍ ആയിരിക്കരുത് എന്നെ തൊട്ടത് എന്നു മാത്രമേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ. കാരണം അവന്‍ എനിക്ക് ഒരു ബ്രദറിനെ പോലെയാണ്. ഒരാള്‍ എന്റെ ബൗണ്ടറി കടന്നാല്‍ അവരെ എവിടെ നിര്‍ത്തണം എന്ന് എനിക്ക് അറിയാമെന്നും ദില്‍ഷ വ്യക്തമാക്കുന്നു.