തകര്‍പ്പന്‍ ബെല്ലി ഡാന്‍സുമായി ദില്‍ഷ..! ‘ഹബീബി പൊളിച്ചെന്ന്’ ആരാധകര്‍..!

ബിഗ് ബോസ് താരം ദില്‍ഷയുടെ തകര്‍പ്പന്‍ ബെല്ലിഡാന്‍സ് വീഡിയോ ഏറ്റെടുത്ത് ആരാധകര്‍. ഇന്‍സ്റ്റഗ്രാമില്‍ ദില്‍ഷ പങ്കുവെച്ച് ബെല്ലിഡാന്‍സ് വീഡിയോ ആണ് വൈറലായി മാറുന്നത്. നൃത്തകലയാണ് ദില്‍ഷയെ മിനിസ്‌ക്രീന്‍ രംഗത്തേക്ക് എത്തിച്ചത്. ഡി ഫോര്‍ ഡാന്‍സ്…

ബിഗ് ബോസ് താരം ദില്‍ഷയുടെ തകര്‍പ്പന്‍ ബെല്ലിഡാന്‍സ് വീഡിയോ ഏറ്റെടുത്ത് ആരാധകര്‍. ഇന്‍സ്റ്റഗ്രാമില്‍ ദില്‍ഷ പങ്കുവെച്ച് ബെല്ലിഡാന്‍സ് വീഡിയോ ആണ് വൈറലായി മാറുന്നത്. നൃത്തകലയാണ് ദില്‍ഷയെ മിനിസ്‌ക്രീന്‍ രംഗത്തേക്ക് എത്തിച്ചത്. ഡി ഫോര്‍ ഡാന്‍സ് എന്ന ഡാന്‍സ് റിയാലിറ്റി ഷോ വഴി നൃത്ത രംഗത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ച താരം ഇപ്പോഴും ആ കരിയറില്‍ തന്നെ വിജയങ്ങള്‍ നേടാനാണ് ആഗ്രഹിക്കുന്നത്. സീരിയലുകളിലും തിളങ്ങിയ താരം, ബാഗ്ലൂരില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യവെ ആണ് ബിഗ് ബോസിലേക്ക് എത്തുന്നത്.

ഇപ്പോഴിതാ ഏറെ നാളായി ദില്‍ഷയുടെ ഒരു ഡാന്‍സ് നമ്പര്‍ കാണാന്‍ ആഗ്രഹിച്ചവരിലേക്ക് പുത്തന്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം.. ദില്‍ഷയ്ക്ക് ഒപ്പം ഡി ഫോര്‍ ഡാന്‍സ് ഫെയിം ആയ ആര്യ ബാലകൃഷ്ണനും ഉണ്ട്. അനായാസമായ മെയ് വഴക്കത്തോടെ ഇരുവരും ചേര്‍ന്ന് ഈ ഡാന്‍സ് വീഡിയോ ഗംഭീരമാക്കി എന്നാണ് വീഡിയോ കണ്ടവര്‍ കമന്റായി കുറിയ്ക്കുന്നത്. ഹബീബി പൊളിച്ചു.. പവര്‍പാക്ക് പെര്‍ഫോമന്‍സ്..

രണ്ട് പേരും നന്നായി ചെയ്തു എന്നാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകള്‍. കഴിഞ്ഞ ദിവസം വിദേശ യാത്രയ്ക്ക് ഒരുങ്ങുകയാണെന്ന് ദില്‍ഷ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ആര്യയുമൊത്ത് കൂടുതല്‍ ഡാന്‍സ് വീഡിയോകള്‍ ദില്‍ഷയുടേതായി വരും ദിനസങ്ങളില്‍ അപ്‌ലോഡ് ചെയ്യും എന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്..

കരിയര്‍ ബില്‍ഡ് ചെയ്‌തെടുക്കാനുള്ള പരിമശ്രമങ്ങളിലാണ് ഇപ്പോള്‍ ദില്‍ഷ. വിവാഹ ജീവിതത്തേക്കാള്‍ താന്‍ പ്രാധാന്യം നല്‍കുന്നത് കരിയറിന് ആണെന്നും ദില്‍ഷ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.