ഡിമ്പൽ ബിഗ് ബോസ്സിലേക്ക് തിരിച്ച് വരുന്നു. സൂചനകൾ നൽകി തിങ്കൾ! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഡിമ്പൽ ബിഗ് ബോസ്സിലേക്ക് തിരിച്ച് വരുന്നു. സൂചനകൾ നൽകി തിങ്കൾ!

dimpal back to bigg boss

കഴിഞ്ഞ ദിവസം ആണ് ബിഗ് ബോസ് സീസൺ 3 യിൽ മത്സരാർത്ഥിയായ ഡിമ്പൽ ഭാലിന്റെ പിതാവ് മരണപ്പെട്ടത്. പുറത്തുള്ള കാര്യങ്ങൾ അറിയാൻ ബിഗ് ബോസ്സിനുള്ളിൽ ഉള്ളവർക്ക് കഴിയാത്തതിനാൽ പിതാവിന്റെ മരണവിവരം ടിമ്പൾ അറിഞ്ഞിട്ടില്ല. ആരോഗ്യ പ്രേശ്നങ്ങൾ ഉണ്ടായിരുന്ന ടിമ്പലിന്റെ പിതാവിനെ പ്രെശ്നം രൂക്ഷമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴി മദ്ധ്യേ വെച്ച് മരണപ്പെടുകയായിരുന്നു. പിതാവിന്റെ മരണവിവരം അറിഞ്ഞ ടിമ്പൽ പരുപാടിയിൽ നിന്നും വീട്ടിലേക്ക് തിരിച്ച് പോകുകയായിരുന്നു. താരം വീണ്ടും തിരിച്ച് വരണം എന്ന് ആവിശ്യപ്പെട്ട് കൊണ്ട് നിരവധി ആരാധകർ ആണ് എത്തുന്നത്. പരുപാടിയിൽ ഉള്ളവരും ടിമ്പലിന്റെ തിരിച്ച് വരവിന് വേണ്ടി ആഗ്രഹിക്കുകയാണ്. ടിമ്പൽ തിരിച്ച് വരുമെന്ന പ്രതീക്ഷയിൽ ആണ് വീടിനു അകത്തുള്ളവരും പുറത്ത് ഉള്ളവരും. ഓരോ ദിവസവും ഇവർ ടിമ്പലിന്റെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ്.

ഇപ്പോഴിതാ ടിമ്പൽ വീണ്ടും ബിഗ് ബോസ്സിലേക്ക് തിരിച്ച് വരുന്ന തരത്തിലെ സൂചനകൾ നൽകിയിരിക്കുകയാണ് ടിമ്പലിന്റെ സഹോദരി തിങ്കൾ. കഴിഞ്ഞ ദിവസം ആണ് തിങ്കൾ ഇൻസ്റ്റാഗ്രാം ലൈവിൽ എത്തി ആരാധകരുമായി നിരവധി കാര്യങ്ങൾ സംസാരിച്ചത്. ടിമ്പലിന്റെ ഫോൺ താൻ ആണ് ഉപയോഗിക്കുന്നത് എന്നും എന്നാൽ അതിൽ വരുന്ന ഫോൺ കോളുകൾ ഒന്നും താൻ എടുക്കാറില്ലെന്നും എന്നാൽ കുറച്ച് ദിവസമായി ചിലർ മനപ്പൂർവ്വം ഉപദ്രവിക്കാൻ ശ്രമിക്കുകയാണെന്നും തിങ്കൾ പറഞ്ഞു. ഡിംപ്ൾ ബിഗ് ബോസ്സിലേക്ക് തിരിച്ച് വരാൻ ഒരു ശതമാനം സാധ്യതയെ ഉള്ളു. എന്നാൽ ആ ഒരു ശതമാനം സാധ്യത കൂടി നശിപ്പിക്കാൻ ആണ് ചിലർ ശ്രമിക്കുന്നത് എന്നും തിങ്കൾ പറഞ്ഞു.

അതോടൊപ്പം ടിമ്പൽ തിരിച്ച് വരൻ സാധ്യത ഉണ്ടെന്നു യൂട്യൂബ് ചാനൽ ആയ ബിഗ് ബോസ് മല്ലു ടോക്ക്‌സ് പറഞ്ഞിരുന്നു. “ഡിംപലിന്‌റെ തിരിച്ചുവരവ് ആരാധകര്‍ വെയിറ്റ് ചെയ്യുകയാണ്. എനിക്ക് ശരിക്കുമുളള വിവരമൊന്നും കിട്ടിയിട്ടില്ല. എന്നാലും ഒരു ന്യൂസുണ്ട്, തിരിച്ചുവരവ് നടക്കുമെന്നുളളത്. അത് സെമി ഫിനാലെയ്ക്ക് തൊട്ടുമുന്നേയോ അല്ലെങ്കില്‍ സെമി ഫിനാലെയിലോ വരും, ക്വാറന്റൈനീലാണ് എന്നുമുളള ന്യൂസ് കേള്‍ക്കുന്നു എന്നുമാണ് യൂട്യൂബർ പറഞ്ഞത്.

 

 

 

 

 

 

Join Our WhatsApp Group

Trending

To Top
Don`t copy text!