എന്റെ മടിയിൽ കിടന്നാണ് അവൾ യാത്രയായത്, വേദനയോടെ ടിമ്പൽ - മലയാളം ന്യൂസ് പോർട്ടൽ
Film News

എന്റെ മടിയിൽ കിടന്നാണ് അവൾ യാത്രയായത്, വേദനയോടെ ടിമ്പൽ

ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ബിഗ്‌ബോസി ആരംഭിച്ചിരിക്കുകയാണ്, തുടക്കം മുതൽ തന്നെ ഏറെ ശ്രദ്ധ നേടിയ മത്സരാര്ഥിയാണ് ടിമ്പൽ ഭാൽ, കഴിഞ്ഞ ദിവസം ബിഗ്‌ബോസിൽ നൽകിയ ടാസ്കിൽ എല്ലാവരും തങ്ങൾക്ക് തങ്ങൾക്ക് മറക്കാനാവാത്ത അനുഭവങ്ങൾ തുറന്നു പറഞ്ഞിരുന്നു, ഈ ടാസ്കിൽ എല്ലാവരും തങ്ങൾക്ക് ഉണ്ടായ അനുഭവങ്ങൾ പറഞ്ഞിരുന്നു, ഡിംപ്ൾ തന്റെ കുട്ടിക്കാല സുഹൃത്തിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ  സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ടിമ്പൽ പറയുന്നത് ഇങ്ങനെ, ഡല്‍ഹിയില്‍ നിന്നും എഴാം ക്ലാസില്‍ കട്ടപ്പനയില്‍ പഠിക്കാന്‍ എത്തിയിരുന്നു ഞാന്‍. ജൂലിയറ്റ് എരടിയാട് സ്‌കൂളില്‍ നിന്ന് മലയാളം മീഡിയത്തില്‍ നിന്ന് ഇംഗ്ലീഷ് മീഡിയത്തിലേക്ക് പഠിക്കാന്‍ വരുവാണ്. അപ്പോ എനിക്ക് ജൂലിയറ്റിനെ കുറിച്ച് ഒന്നും അറിയില്ല. ഇത്രയും അറിയാം ഏരട്ടിയാടില്‍ നിന്നും ശാന്തിഗ്രാം സ്റ്റോപിലാണ് അവള്‍ ഇറങ്ങുന്നത്. അച്ഛനും അമ്മയും അനിയനും അടങ്ങുന്നതാണ് അവളുടെ കുടുംബം.

അതല്ലാതെ അവളെ കുറിച്ച് അങ്ങനെ അറിയില്ല. ഞാനും അവളും എഴാം ക്ലാസില്‍ എഴ് മാസം കൂടെയുണ്ടായി. ഈ എഴ് മാസത്തില് എനിക്ക് പന്ത്രണ്ട് വയസുണ്ട്. ഒരുമിച്ചായിരുന്നു സ്‌കൂളില്‍ പോയിരുന്നത്. സ്‌കൂളില്‍ നിന്ന് ബസ്സ്റ്റാന്‍ഡിലേക്ക് പോകുന്ന വഴിയ്ക്ക് ശവപ്പെട്ടി ഉണ്ടാക്കുന്ന രണ്ട് കടയുണ്ടായിരുന്നു. എല്ലാ ദിവസവും സ്‌കൂള്‍ വിട്ട് പോവുമ്പോ ഞങ്ങള്‍ കാണാറുണ്ട്. അപ്പോ ദിവസവും ഞങ്ങള്‍ അതിലെ പോവുമ്പോള്‍ തമാശയായി ഇത് നിനക്കുളളതാണ്, എനിക്കുളളതാണ് എന്നൊക്കെ പറയുമായിരുന്നു. കുഞ്ഞായിരുന്നതിനാല്‍ അങ്ങനെ പറയുന്നതിലെ ശരികേടുകളെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. അന്നേ ദിവസം രണ്ട് രൂപ കൂടുതല്‍ കൈയ്യിലുണ്ടായിരുന്നു. ഞങ്ങള്‍ക്ക് ജീപ്പിന് പോവാന്‍ ആഗ്രഹം തോന്നി.

അങ്ങനെ ജീപ്പിൽ കയറി ഞങ്ങൾ ഒരുപാട് ചിരിച്ചു, കുറച്ച് നേരം കഴിഞ്ഞപ്പോൾ അവൾക്ക് തലവേദന വന്നു, പിന്നീട് ചര്ധിക്കാൻ വരുന്നുവെന്നു പറഞ്ഞു, ജീപ്പിനുളളില്‍ ഛര്‍ദ്ദിച്ചാല്‍ വഴക്ക് കിട്ടുമോയെന്ന് ഭയന്നിരുന്നു. പക്ഷേ അതുണ്ടായില്ല. ജീപ്പിലെ ചേട്ടന്മാർക്ക് അവളെ അറിയാമായിരുന്നു, ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി അവള്‍ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന് എന്നോട് ചോദിച്ചു. അതിന് ശേഷം അവളെന്റെ മടിയിലേക്ക് കിടന്ന് കണ്ണടച്ചു. എന്നാൽ അവൾക്ക് എന്താണ് സംഭവിക്കുന്നത് എന്നെനിക്ക് അപ്പോൾ മനസിലായില്ല. പിന്നെയാണ് ഞാൻ അറിയുന്നത് അവൾ മരിച്ചുവെന്ന്.

അന്ന് അവളുടെ വീട്ടിലേക്ക് എന്നെ വിട്ടിരുന്നില്ല, അവളുടെ ആത്മാവ് എന്റെ ശരീരത്തിൽ കയറുമെന്ന് ഭയന്നാണ് എന്നെ വിടാതിരുന്നത്, പിന്നെ ഇരുപത് വര്‍ഷത്തിന് ശേഷമാണ് എനിക്ക് അവിടെ പോകാനായത്. ഞാന്‍ അമ്മയെയും കൂട്ടി അവളുടെ വീട്ടില്‍ പോയി. അപ്പോഴാണ് ജൂലിയറ്റിന്റെ ആത്മസുഹൃത്ത് ഞാനായിരുന്നു എന്ന് അറിഞ്ഞത്. സ്‌കൂളിൽ നിന്നും അവൾ വീട്ടിൽ എത്തിയാൽ എന്നെകുറിച്ച് വാതോരാതെ സംസാരിക്കുമെന്ന് എന്നോട് അവളുടെ ‘അമ്മ പറഞ്ഞു. അന്ന് മരിക്കുന്നതിന് മുൻപ് അവൾ എന്നെ ഹഗ്ഗ് ചെയ്തിരുന്നു, ഇപ്പോഴും അവളുടെ ആ ഹഗ്ഗ് എന്റെ ശരീരത്തിൽ ഉണ്ടെന്ന് ടിമ്പൽ പറയുന്നു

Join Our WhatsApp Group

Trending

To Top
Don`t copy text!