ഒരു പ്രശ്നം വരുമ്പോൾ കൂടെ നിൽക്കുന്നവർ ആരൊക്കെയാണെന്ന് ആ സംഭവത്തോടെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു!

മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നായിക നടിയായിരുന്നു കാവ്യ മാധവൻ. ആയിരക്കണക്കിന് ആരാധാകരെ ആയിരുന്നു താരം സ്വന്തമാക്കിയത്. ഇഷ്ട്ടനായിക ആരാണെന്ന് ചോദിച്ചാൽ കാവ്യ മാധവൻ എന്ന് മലയാളികൾ പറഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു.…

മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നായിക നടിയായിരുന്നു കാവ്യ മാധവൻ. ആയിരക്കണക്കിന് ആരാധാകരെ ആയിരുന്നു താരം സ്വന്തമാക്കിയത്. ഇഷ്ട്ടനായിക ആരാണെന്ന് ചോദിച്ചാൽ കാവ്യ മാധവൻ എന്ന് മലയാളികൾ പറഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു. മുഖശ്രീ കൊണ്ടും സൗന്ദര്യം കൊണ്ടും കാവ്യയെ വെല്ലാൻ മറ്റൊരു നടിയും ആ കാലത്ത് ഉണ്ടായിരുന്നില്ല. എന്നാൽ ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ ആയിരുന്നു താരത്തിന് നേരിടേണ്ടി വന്നത്. ഒരു പക്ഷെ മറ്റൊരു നായികനടിമാരും കടന്ന് പോകാത്ത സാഹചര്യത്തിൽ കൂടിയൊക്കെ കാവ്യയ്ക്ക് പോകേണ്ടി വന്നു. താരത്തിന്റെ ആദ്യ വിവാഹവും വിവാഹമോചനവും എല്ലാ ആരാധകർക്കിടയിൽ വലിയ ചർച്ച ആയിരുന്നു. ഇപ്പോൾ വിവാഹമോചനത്തിന് ശേഷം നേരെ ചൊവ്വേ എന്ന അഭിമുഖത്തിൽ കാവ്യ പറഞ്ഞ കാര്യങ്ങൾ ആണ് വീണ്ടും ശ്രദ്ധ നേടുന്നത്. കാവ്യയുടെ വാക്കുകൾ ഇങ്ങനെ,

Kavya Madhavan latest news
Kavya Madhavan latest news

വിവാഹം ആണ് പൂർണ്ണത എന്നും അതിന് അപ്പുറത്തേക്ക് മറ്റൊന്നും ഇല്ല എന്നും ചിന്തിച്ചിരുന്ന ഒരാൾ ആയിരുന്നു ഞാൻ. എന്നാൽ അത് കഴിഞ്ഞു ജീവിതം ഉണ്ടെന്നു എനിക്ക് ഇപ്പോൾ മനസ്സിലായി. ഒരുപാട് അഡ്ജസ്റ്റ് ചെയ്യുന്ന ആൾ ആണ് ഞാൻ. എനിക്ക് ഒട്ടും അഡ്ജസ്റ് ചെയ്യാൻ കഴിയാഞ്ഞത് കൊണ്ടാണ് ഞാൻ അവിടെ നിന്നും തിരിച്ച് വന്നത് എന്ന് എന്നെ അടുത്തറിയാവുന്നവർക്ക് അറിയാം. വിവാഹ മോചനത്തെക്കാൾ എനിക്ക് ഷോക്കിങ് ആയത് വർഷങ്ങൾ കൊണ്ട് അടുത്തറിയാമായിരുന്നവരുടെ മാറ്റം ആയിരുന്നു. ഞാൻ കരുതിയത് എന്നെ ഒരുപാട് പേർക്ക് ഇഷ്ട്ടം ആണെന്നും എനിക്ക് ഒരു പ്രശ്നം ഉണ്ടായാൽ അവരൊക്കെ എനിക്ക് ഒപ്പം തന്നെ കാണും എന്നുമാണ്. എന്നാൽ അത് അല്ല സത്യം എന്ന് എനിക്ക് ബോധ്യപ്പെട്ടു. എന്നോട് സ്നേഹത്തോടെ സംസാരിച്ചിട്ട് മാറി നിന്ന് എന്നെ കുറ്റം പറഞ്ഞു കളിയാക്കി ചിരിക്കുന്ന പലരെയും ഞാൻ കണ്ടു. സത്യത്തിൽ അത് ആയിരുന്നു എനിക്ക് ഉണ്ടായ ഏറ്റവും വലിയ ഷോക്ക്. അതിൽ നിന്നും കരകയറാൻ ആണ് എനിക്ക് സമയം വേണ്ടി വന്നത്.

നമ്മൾ സന്തോഷത്തെടെ ജീവിക്കുമ്പോൾ ആരൊക്കെ നമ്മുടെ കൂടെ നിൽക്കുന്നു എന്നതല്ല, നമുക്ക് ഒരു പ്രതിസന്ധി ഘട്ടം വരുമ്പോൾ ആരൊക്കെയാണ് നമുക്കൊപ്പം നിൽക്കുന്നത് എന്ന് എനിക്ക് ഈ സംഭവത്തിൽ കൂടി തിരിച്ചറിയാൻ കഴിഞ്ഞു. ആത്മാർത്ഥമായി തന്നെ സ്നേഹിക്കുന്നവരെയും കൂടെ നിൽക്കുന്നവരെയും ഈ സംഭവത്തിൽ കൂടി എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു എന്നും കാവ്യ പറഞ്ഞു.