അന്ന് സ്റ്റുഡിയോയിൽ ഇരിക്കുന്ന എല്ലാവരും വലിയ കഴിവുള്ളവർ! എന്നാൽ മോഹൻലാൽ അങ്ങനെയല്ല, പക്ഷെ! ദിനേഷ്‌ പണിക്കർ പറയുന്നു 

ഇന്ന് മലയാള സിനിമയുടെ നെടും തൂൺ എന്ന് പറയാവുന്ന നടന്മാരിൽ ഒരാൾ ആണ് മോഹൻലാൽ, ഇപ്പോൾ താരത്തിന്റെ കരിയറിലെ ആദ്യ ചുവടുവെപ്പിനെ കുറിച്ച് പറയുകയാണ് നടനും, നിർമാതാവുമായ ദിനേശ് പണിക്കർ, സഞ്ചാരി എന്ന ചിത്രത്തിന്റെ…

ഇന്ന് മലയാള സിനിമയുടെ നെടും തൂൺ എന്ന് പറയാവുന്ന നടന്മാരിൽ ഒരാൾ ആണ് മോഹൻലാൽ, ഇപ്പോൾ താരത്തിന്റെ കരിയറിലെ ആദ്യ ചുവടുവെപ്പിനെ കുറിച്ച് പറയുകയാണ് നടനും, നിർമാതാവുമായ ദിനേശ് പണിക്കർ, സഞ്ചാരി എന്ന ചിത്രത്തിന്റെ അഭിനയ സമയത്താണ് തൻ ആദ്യമായി മോഹൻലാലിനെ കാണുന്നത്, കണ്ടാൽ ഒരു സൗന്ദര്യവും ഇല്ല, എന്നാൽ കഴിവും ഏതാണ്ട് പിന്നിലാണോ എന്ന രീതിയിൽ ആയിരുന്നു ലാൽ. അന്ന് ലാൽ അഭിനയിച്ച മഞ്ഞിൽ വിരിഞ്ഞ പൂവ് ഒന്നും ഇറങ്ങിയിട്ടില്ല,

ഉദയ സ്റ്റുഡിയോയിൽ ഞങ്ങൾ കുറച്ചു പേര് ഇരിക്കുന്നുണ്ട്, അന്ന് സഞ്ചാരി എന്ന ചിത്രത്തിൽ ഞാൻ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്, അവിടെ ഗോപി കൊട്ടാരക്കര, റാണാ, അശോകൻ എല്ലാവരും ഉണ്ട്, അന്ന് ആ സ്റ്റുഡിയോയിൽ ഇരിക്കുന്നവർക്കെല്ലാം കഴിവുള്ളവർ ആണ്, എന്നാൽ മോഹൻലാലിനെ അങ്ങനെയില്ല എന്ന രീതിയിലാണ്.

റാണക്ക് ഡാൻസ് അറിയാം, ബോബിക്ക് പാട്ടും അങ്ങനെ എല്ലാം കഴിവുള്ളവർ, എന്നാൽ കുറച്ചു കഴിഞ്ഞു മോഹൻലാൽ ചോദിച്ചു തനിക്ക് സ്റ്റെപ്പ് കാണിച്ചുതരുമോ എന്ന്, അങ്ങനെ അത് കാണിച്ചു, ലാൽ അതിമനോഹരമായി മെയ് വഴക്കി ഡാൻസ് കളിക്കുന്നു, ശരിക്കും താൻ അന്തം വിട്ടുപോയി, ഇവനാളെ കൊള്ളാമല്ലോ എന്ന രീതിയിൽ, എന്നാൽ സൗന്ദര്യം കുറവും ആയിരുന്നു, എന്നാൽ അന്ന് മോഹൻലാൽഭാവിയിൽ ഇത്രയും വലിയ സംഭവമായി മാറുമെന്ന് ചിന്തിച്ചതില്ല, സൗന്ദര്യമെങ്കിൽ അന്ന് കണ്ട മോഹൻലാൽ അല്ല ഇന്നത്തെ മോഹൻലാലിൻറെ സൗന്ദര്യം ദിനേശ് പണിക്കർ പറയുന്നു.