അവള്‍ എന്നും ദുഃഖമാണ്… അവളുടെ അവസ്ഥയ്ക്ക് ആരെയും പഴിച്ചിട്ട് കാര്യമില്ല!! ഇളയ മകളെ കുറിച്ച് സിദ്ദീഖ് പറഞ്ഞത്

മലയാളിയെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ച് ഒടുവില്‍ കണ്ണീരിലാഴ്ത്തി സംവിധായകന്‍ സിദ്ധിഖ് യാത്രയായിരിക്കുകയാണ്. താരലോകവും ആരാധകലോകവും പ്രിയ സംവിധായകന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി നേരുകയാണ്. പൊട്ടിച്ചിരിയ്ക്ക് അപ്പുറത്ത് സിദ്ദീഖിന്റെ കുടുംബജീവിതത്തില്‍ എന്നും പിന്തുടരുന്ന ഒരു വേദനയുണ്ട്. ആരാധകലോകത്തിന് അധികം അറിയാത്തതാണ് ആ വേദനയുടെ കഥ.

ഒരിക്കല്‍ സിദ്ദീഖ് തന്നെ തന്റെ വേദന ചാനല്‍ പരിപാടിയില്‍ പങ്കുവച്ചിരുന്നു. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് സിദ്ധിഖ് തന്റെ തീരാ നോവ് പങ്കുവച്ചത്.

സിദ്ദീഖിന്റെ ഇളയമകളെ കുറിച്ചാണ് ആ വേദന. താരത്തിന്റെ ഇളയ മകള്‍
വികലാംഗയാണ്. അതെന്നും തന്റെ ഒരു ദുഃഖമാണെന്ന് സിദ്ദീഖ് പങ്കുവച്ചിരുന്നു.
അവളുടെ അവസ്ഥയ്ക്ക് ആരെയും പഴിച്ചിട്ട് കാര്യമില്ല. അതെല്ലാം ദൈവത്തിന്റെ തീരുമാനമാണ്. അവളെ സന്തോഷത്തോടെ കൊണ്ടു പോകാന്‍ മാത്രമേ ഞങ്ങള്‍ക്ക് പറ്റുകയുള്ളൂ എന്നാണ് സിദ്ദീഖ് പറയുന്നത്.

തന്റെ വീക്നസ്സ് ആണ് കുടുംബം. താന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്
കുടുംബത്തിനൊപ്പം സമയം ചെലവിടാനാണ്. ഒരു സിനിമ കഴിഞ്ഞാല്‍ ഓടി വീട്ടിലേക്ക് വരുന്നയാളാണ് താന്‍.

വീട്ടില്‍ വന്നാല്‍ പിന്നെ വീട്ടില്‍ തന്നെയുണ്ടാവും, വളരെ വിരളമായിട്ട് മാത്രമേ പുറത്തേക്ക് പോകാറുള്ളൂ. സിനിമയാകുമ്പോള്‍ കൂടുതല്‍ സമയവും പുറത്തായിരിക്കും. അപ്പോള്‍ വീട്ടില്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ലെന്നും സിദ്ദീഖ് പറയുന്നു.

പക്ഷെ വീട്ടിലെത്തുമ്പോള്‍ വേറെ പ്രശ്നമുണ്ട്. താന്‍ വീട്ടിലെത്തുമ്പോള്‍ ഭാര്യയും മക്കളും പുറത്തു പോകാന്‍ എന്നെ കാത്തിരിക്കുകയായിരിക്കും. ഭാര്യയ്ക്ക് താത്പര്യമില്ല, എന്നാലും മക്കള്‍ക്ക് പുറത്തുപോകണം, അവര്‍ എന്റെ വരവിനായി കാത്തിരിക്കും. തനിക്കു വേണ്ടി ഭാര്യയും മക്കളും ഒരുപാട് സാക്രിഫൈസ് ചെയ്യുന്നുണ്ട്. അവരുടെ ആ സാക്രിഫൈസ് തന്നെയാണ് എന്റെ ശക്തിയെന്നുമാണ് സിദ്ധിഖ് പറഞ്ഞിരുന്നത്.