‘ഉണ്ണി മുകുന്ദൻ തുറന്നിട്ട വാതിലുകൾ’!!!; തുറന്ന് പറഞ്ഞ് യുവ സംവിധായകൻ

യുവതാരം ഉണ്ണി മുകുന്ദന്റെ ജന്മദിനമായിരുന്നു ഇന്നലെ. തന്റെ മുപ്പതിയഞ്ചാം പിറന്നാളിന് പ്രമുഖ സിനിമാതാരങ്ങൾ ഉൾപ്പെടെ നിരവധി താരങ്ങളാണ് ഉണ്ണി മുകുന്ദന ആശംസകൾ നേർന്നത്.2012ൽ ഇറങ്ങിയ ബോബെ മാർച്ച് 12എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഉണ്ണി മുകുന്ദൻ.

ഉണ്ണി മുകുന്ദന് വ്യത്യസ്തമായ ഒരു പിറന്നാൾ ആശംസ നേർന്നിരിക്കുകയാണ് യുവ സംവിധായകനായ അനുരാജ് മനോഹർ. പിറന്നാദിനത്തിൽ തന്‌റെ പുതിയ ചിത്രങ്ങളുടെ വിവരങ്ങൾ ഉണ്ണി മുകിുന്ദൻ പുറത്ത് വിട്ടിരുന്നു.’ഉണ്ണി മുകുന്ദൻ തുറന്നിട്ട വാതിലുകൾ ആശംസകൾ  ബ്രദർ’ എന്ന ക്യാപ്ഷനോടുകൂടി ഉണ്ണിയുടെ പുതിയ ചിത്രങ്ങളആയ മാളികപ്പുറം,ഗന്ധർവ്വ,ഷെഫീക്കിന്റെ സന്തോഷം,യമഹ,മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകൾ പങ്കുവെച്ചാണ് അനുരാജ് മനോഹർ പിറന്നാൾ ആശംസകൾ നേർന്നത്.

ഷെയിം നിഗത്തിനെ നായകനാക്കി ഇഷ്‌ക് എന്ന ത്രില്ലർ സംവിധാനം ചെയ്താണ് അനുരാജ് മനോഹർ മലയാള സിനിമയുടെ പ്രാധാനഭആഗമായി തീർന്നത്. ചിത്രത്തിന്റെ തമിഴ് റീമേക്ക് പ്രദർശനത്തിനായി ഒരുങ്ങുകയാണ്.നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന ശേഖര വർമ്മ രാജാവ് എന്ന ചിത്രത്തിൻെ പണിപ്പുരയിലാണ് ഈ യുവ സംവിധായകൻ.

Previous articleഎനിക്ക് ബോണ്‍ ട്യൂമറാണ്..! രോഗവിവരം പുറത്ത് വിട്ട് റോബിന്‍… ഞെട്ടിത്തരിച്ച് ആരാധകര്‍!
Next articleനടന്‍ ബിജു മേനോന്‍ ഇസ്ലാം മതം സ്വീകരിച്ചു