മുറിയില്‍ നിന്നു പുറത്തിറങ്ങാന്‍ മടിച്ച, ആളുകളെ ഭയന്ന, ഫോണ്‍വിളികളെ പോലും പേടിച്ച ദിനങ്ങള്‍..! സംവിധായിക എഴുതുന്നു..!

19 1 എ ചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് ഇന്ദു വി.എസ്. വിജയ് സേതുപതിയേയും നിത്യാ മേനോനേയും കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ച ഈ സിനിമ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായിക തന്റെ ഫേസ്ബുക്കില്‍…

19 1 എ ചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് ഇന്ദു വി.എസ്. വിജയ് സേതുപതിയേയും നിത്യാ മേനോനേയും കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ച ഈ സിനിമ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായിക തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഈ സിനിമ പൂര്‍ത്തിയാക്കാന്‍ താന്‍ കടന്നു പോയ ദിനങ്ങളെ കുറിച്ചാണ് സംവിധായിക തുറന്ന് പറഞ്ഞിരിക്കുന്നത്.കഴിഞ്ഞ മാസം 29 മുതല്‍, അതായത് സിനിമയുടെ സ്ട്രീമിങ് തുടങ്ങിയ നേരം മുതല്‍, ഈ നിമിഷം വരെ,

ഞാന്‍ അനുഭവിച്ചതൊക്കെ അങ്ങേയറ്റം സന്തോഷിപ്പിക്കുന്ന, എന്നും ഓര്‍ത്തിരിക്കുന്ന സ്‌പെഷ്യലായ കാര്യങ്ങളാണ്.. എന്ന് പറഞാണ് ഇന്ദു ഈ കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. സിനിമയ്ക്ക് ലഭിച്ച സമ്മിശ്ര പ്രതികരണങ്ങളില്‍ സന്തോഷം മാത്രമാണെന്ന് ഇവര്‍ പറയുന്നു. അതേസമയം, അത്ര ലളിതമല്ലാതിരുന്ന കഴിഞ്ഞുപോയ ഒരു വര്‍ഷത്തെ കുറിച്ചും ഇവര്‍ തുറന്ന് എഴുതിയിരിക്കുന്നു. നിരാശകളും തളര്‍ച്ചകളുമൊക്കെ ലൈഫില്‍ എല്ലാക്കാലവും അനുഭവിക്കുന്നവരാണ് നമ്മളില്‍ വലിയ ശതമാനം ആള്‍ക്കാരും.. പക്ഷേ, കഴിഞ്ഞ ഒരു വര്‍ഷമുണ്ടല്ലോ.. ഒരിത്തിരി ജീവനേ എന്റെ ഉള്ളില്‍ ബാക്കി വച്ചിരുന്നുള്ളൂ .. ഒരു സിനിമ ചെയ്യുന്നു… അതിറങ്ങാന്‍ വൈകുന്നു.. കാര്യം അന്വേഷിച്ചാല്‍ ആത്രേയുള്ളൂ.. പക്ഷേ ഞാന്‍ കാണുന്നത്ര ലാളിതമായല്ല ചുറ്റുമുള്ള ലോകം അത് കണ്ടത്..

ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്ത ആളുകള്‍ക്കു നേരെ മാത്രം വീണ്ടും ചോദ്യം ഉന്നയിക്കുന്ന, നിസ്സഹായതായകളില്‍ ഉപദേശങ്ങള്‍ക്ക് മാത്രം ഇടം കണ്ടെത്തിയ, നിശബ്ദതകള്‍ക്ക് പരാജയത്തിന്റെ തലകെട്ടിട്ട ആളുകള്‍, സാഹചര്യങ്ങള്‍! മുറിയില്‍ നിന്നു പുറത്തിറങ്ങാന്‍ മടിച്ച, ഫോണ്‍ വിളികള്‍ ഓരോന്നും പേടിപ്പിച്ച സമയം..സുഹൃത്തുക്കളെയൊക്കെ കേള്‍ക്കാന്‍, ഏത് സ്ഥലത്തേക്കും ഓടി ഇറങ്ങാന്‍ റെഡി ആയിരുന്ന ഞാന്‍, ആളുകളെ ഭയന്ന് പോയ സമയം… പിന്നീട് ആ സമയം എത്തിയപ്പോള്‍ എല്ലാം ശരിയായി വന്നു എന്നും ഇന്ദു കുറിയ്ക്കുന്നു..

തന്നെപ്പോലെ ഇങ്ങനൊരു കാലം അനുഭവിച്ച, അനുഭവിക്കുന്ന, എല്ലാവര്‍ക്കും വേണ്ടിയാണ് ഇത് എഴുതുന്നത്. സിനിമയില്‍ നമ്മള്‍ ചെയ്യുന്ന പലതും ഉപേക്ഷിക്കപ്പെടും.. പക്ഷേ അത് ചെയ്തുകൊണ്ടേയിരിക്കും.ഓരോരുത്തരും അവരവരുടെ യാത്രകളിലാണ്.. അവര്, മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കട്ടെ.. കനിവോടെ, കരുണയോടെ നോക്കിയാല്, നമ്മുടേതല്ലാത്ത യാത്രകളും സുന്ദരമായി തോന്നുമെന്നും ഇന്ദു കുറിയ്ക്കുന്നു.