വിവാദങ്ങൾക്കു ശേഷം ശ്രീനാഥ് ഭാസി ‘ഡാൻസ് പാർട്ടിക്ക്’ ജോയിന്റ് ചെയ്യ്തു

മലയാള സിനിമയിൽ വിലക്ക് ഏർപ്പെടുത്തിയ നടന്മാരിൽ ഒരാൾ ആണ് ശ്രീനാഥ് ഭാസി, ഇപ്പോൾ സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഡാൻസ് പാർട്ടി എന്ന ചിത്രത്തിൽ തന്റെ വിവാദങ്ങൾക്കു ശേഷം ഇപ്പോൾ ജോയിന്റ്…

മലയാള സിനിമയിൽ വിലക്ക് ഏർപ്പെടുത്തിയ നടന്മാരിൽ ഒരാൾ ആണ് ശ്രീനാഥ് ഭാസി, ഇപ്പോൾ സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഡാൻസ് പാർട്ടി എന്ന ചിത്രത്തിൽ തന്റെ വിവാദങ്ങൾക്കു ശേഷം ഇപ്പോൾ ജോയിന്റ് ചെയ്യ്തിരിക്കുകയാണ്, പ്രൊഡ്യൂസർ അസോസിയേഷന്റെ വിവാദങ്ങൾക്ക് ശേഷമാണ് താരം ആദ്യമായി ഈ ഒരു സിനിമയിൽ എത്തുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം ഈ അടുത്തിടക്കാണ് കൊച്ചിയിൽ നടന്നത്. മലയാള സിനിമയിലെ പുതിയ പ്രൊഡക്ഷൻ ബാനറായ ഓർഗ പ്രൊഡക്ഷൻ ബാനർ ആണ് ഡാൻസ് പാർട്ടി എന്ന ചിത്രം നിർമ്മിക്കുന്നത്.

ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരാണ് പ്രധാന കഥപാത്രങ്ങളായി അഭിനയിക്കുന്നത്. മെയ് രണ്ടിനെ ആയിരുന്നു കൊച്ചിയിലെ വടുതല സെന്റ് ആന്റണീസ് ചർച്‌ പരീക്ഷഹാളിൽ വെച്ച് ആയിരുന്നു ഈ ചിത്രത്തിന്റെ പൂജ നടത്തിയത്. ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കുര്യൻ

ചിത്രത്തിന്റെ സംവിധാനവും, തിരക്കഥയും നിർവഹിക്കുന്ന സോഹൻ തന്നെയാണ്. ഫക്രു, സാജു നവോദയ, ജൂഡ് ആന്റണി ജോസഫ്, പ്രയാഗ മാർട്ടിൻ, ലെന, ശ്രെധ ഗോകുൽ, നാരായണൻ കുട്ടി, ബിനു തൃക്കാക്കര തടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു, ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ബിജി ബാൽ ആണ്.