സംവിധായകൻ പത്മരാജന്റെ ജീവിതം സിനിമയാകുന്നു, പത്മരാജനായി പൃഥ്വിരാജ്

സംവിധായകന്‍ പത്മരാജന്റെ ജീവിതം സിനിമയാകുന്നുവെന്ന വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ മകന്‍ അനന്ത പത്മനാഭന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. സിനിമ ആരാണ് ഒരുക്കുന്നതെന്നോ,​ നായകനാരെന്നോ വ്യക്തമാക്കിയിട്ടില്ല. പത്മരാജനും പൃഥ്വിരാജുമായുള്ള സാമ്യതകള്‍ ചൂണ്ടിക്കാട്ടി നടന്‍ ഹരീഷ് പേരടി…

Director Padmarajan's life is a movie

സംവിധായകന്‍ പത്മരാജന്റെ ജീവിതം സിനിമയാകുന്നുവെന്ന വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ മകന്‍ അനന്ത പത്മനാഭന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. സിനിമ ആരാണ് ഒരുക്കുന്നതെന്നോ,​ നായകനാരെന്നോ വ്യക്തമാക്കിയിട്ടില്ല. പത്മരാജനും പൃഥ്വിരാജുമായുള്ള സാമ്യതകള്‍ ചൂണ്ടിക്കാട്ടി നടന്‍ ഹരീഷ് പേരടി പോസ്റ്റ് ചെയ്ത കുറിപ്പ് ഷെയര്‍ ചെയ്തുകൊണ്ടാണ് അനന്ത പത്മനാഭന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പ്രധാന വേഷം ചെയ്യുന്ന ആള്‍ ആരെന്നത് സൃഷ്ടാക്കള്‍ തന്നെ പറഞ്ഞറിയിക്കട്ടെയെന്നാണ് അദ്ദേഹം കുറിപ്പില്‍ പറയുന്നത്.

Director Padmarajan's life is a movie

അനന്തപത്മനാഭൻ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ,

ഇന്നിപ്പോൾ പ്രിയ അഭിനേതാവ് ഹരീഷ് പേരാടി എഫ്.ബി ൽ പങ്കു വെച്ച ഒരു ചിന്ത. നന്ദി ഹരീഷ് .പക്ഷേ അത്തരമൊരു ബയോപ്പി കിന്റെ ചിന്ത ആ കുറിപ്പുകൾ വന്ന് കൊണ്ടിരിക്കുമ്പോൾ തന്നെ മറ്റൊരു കൂട്ടർ തുടങ്ങി വെച്ചു .ഞാനതിൽ ഭാഗമല്ല. നിങ്ങൾക്കും പ്രിയപ്പെട്ടവർ തന്നെ പേര് പറയുന്നില്ല ഇപ്പോൾ . അച്ഛനെ നന്നായി അറിയുന്നവർ . . അമ്മയുടെ ഓർമ്മക്കുറിപ്പുകൾ ആണ് അവർ അവലംബമാക്കുന്നത് . ഈ ചിന്ത പങ്കിടാൻ വിളിച്ചപ്പോൾ Inspired from His life and Times എന്നു കൊടുത്താൽ മതി.

Director Padmarajan's life is a movie

എന്ന് ഒരു നിർദ്ദേശം നൽകി. താടി വെച്ച് ഒരു ഫാൻസി ഡ്രസ്സ് കളി ആകാതെ നോക്കണമെന്നു പറഞ്ഞപ്പോൾ അത് തന്നെയാണവരുടെയും മനസ്സിൽ. പ്രധാന വേഷം ചെയ്യുന്ന ആൾ ആരെന്നത് സൃഷ്ടാക്കൾ തന്നെ പറഞ്ഞറിയിക്കട്ടെ. 2020ൽ തന്നെ അത് ഉണ്ട് എന്നാണ് പറഞ്ഞത് (അഛന്റെ 75 ആം പിറന്നാൾ ആണല്ലൊ വരും വർഷം) . ശരിയാണ് ഹരീഷ് പറഞ്ഞത് ,ചിത്രത്തിൽ രാജുവിന് അഛന്റെ ഛായ ഉണ്ട് . സ്നേഹം ,ഹരീഷ്