കടുത്ത അവഗണന! ബിജെപി വിട്ട് രാജസേനന്‍, ഇനി സിപിഎമ്മിനൊപ്പം

മലയാള സിനിമയിലെ പ്രമുഖ സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനന്‍ ബിജെപി വിടുന്നു. ഇനി മുതല്‍ സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെന്ന് രാജസേനന്‍ അറിയിച്ചു. എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി…

മലയാള സിനിമയിലെ പ്രമുഖ സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനന്‍ ബിജെപി വിടുന്നു. ഇനി മുതല്‍ സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെന്ന് രാജസേനന്‍ അറിയിച്ചു. എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി അദ്ദേഹം ചര്‍ച്ച നടത്തി.

ജനങ്ങള്‍ക്ക് വേണ്ടി ബിജെപി ഒന്നും ചെയ്തില്ല. കടുത്ത അവഗണനയാണ് നേതാക്കളില്‍ നിന്നും നേരിട്ടതെന്നും രാജസേനന്‍ പറഞ്ഞു. കലാരംഗത്തും സാമൂഹിക രംഗത്തും നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് സിപിഎമ്മില്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി.

2016-ല്‍ അരുവിക്കര നിയോജകമണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയായി രാജസേനന്‍ മത്സരിച്ചിരുന്നു. സിപിഎമ്മാണ് കലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന പാര്‍ട്ടി. ബിജെപിയുടെ സംസ്ഥാന ഘടകത്തില്‍ ഏറെ പോരായ്മകളുണ്ട്. അവഗണന ആവര്‍ത്തിക്കപ്പെട്ടതോടെയാണ് തന്റെ രാജിയെന്നും രാജസേനന്‍ അറിയിച്ചു. ഇന്ന് തന്നെ ബിജെപി നേതൃത്വത്തിന് രാജി സമര്‍പ്പിക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കി.