അർജ്ജുൻ അശോകന്റെ ത്രില്ലർ ചിത്രം ‘ ഓളം ‘ മോഷൻ പോസ്റ്റർ പുറത്ത്

യുവതാരം അർജുൻ അശോകൻ പ്രധാന വേഷത്തിൽ എത്തുന്ന ‘ഓളം’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. പുനത്തിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ…

യുവതാരം അർജുൻ അശോകൻ പ്രധാന വേഷത്തിൽ എത്തുന്ന ‘ഓളം’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. പുനത്തിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ വി എസ് അഭിലാഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ലെനയും വി എസ് അഭിലാഷും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം നൗഫൽ പുനത്തിൽ ആണ് നിർമ്മിക്കുന്നത്.അർജുൻ അശോകനും ഹരിശ്രീ അശോകനും യഥാർത്ഥ ജീവിതത്തിൽ എന്ന പോലെ ഇതിലും അച്ഛനും മകനുമായാണ് അഭിനയിക്കുന്നത്. അതും അവരുടേതായ പേരുകളിൽ തന്നെയാണ് ഇരുവരും അഭിനയിക്കുന്നത്. ലെന ബിനു പപ്പു, നോബി മാർക്കോസ്, സുരേഷ് ചന്ദ്രമേനോൻ, പൗളി വത്സൻ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് താരങ്ങൾ.

സസ്‌പെൻസ് ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജീവിതവും ഫാന്റസിയും ഇടകലർന്ന സിനിമയാണ് ഓളം. ചിത്രത്തിന്റെ ഛായാഗ്രഹണം നീരജ് രവി അഷ്‌കർ. എഡിറ്റിംഗ് ഷംജിത്ത് മുഹമ്മദ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, മ്യൂസിക് ഡയറക്ടർ അരുൺ തോമസ്, മേക്കപ്പ് ആർ ജി വയനാടൻ റഷീദ് അഹമ്മദ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ മിറാഷ് ഖാൻ, അംബ്രോ വർഗീസ്, ആർട്ട് വേലു വാഴയൂർ, കോസ്റ്റ്യൂം ജിഷാദ് ഷംസുദ്ദീൻ കുമാർ ഇടപ്പാൾ. ഡിസൈൻസ് മനു ഡാവിഞ്ചി.കോ-പ്രൊഡ്യൂസർ സേതുരാമൻ കൺ കോൾ. പ്രൊഡക്ഷൻ കൺട്രോളർ ശശി പൊതുവാൾ,