സിനിമാ ഡിഗ്രേഡിങ് മുന്‍പും ഉണ്ടായിരുന്നു: തുറന്നുപറച്ചിലുമായി രഞ്ജിത്ത്

ബിഗ് ബജറ്റ് ചിത്രങ്ങള്‍ വലിയ വിജയം കാണാതെപോയ മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ സിനിമാ ഡീഗ്രേഡിങ് നടക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ വെളിപ്പെടുത്തലുമായി നടനും സംവിധായകനുമായ രഞ്ജിത്ത്. സിനിമാ ഡീഗ്രേഡിങ് മുന്‍പും ഉണ്ടായിരുന്നുവെന്ന് രഞ്ജിത്ത് പ്രതികരിച്ചു. കോഴിക്കോട്ട്…

ബിഗ് ബജറ്റ് ചിത്രങ്ങള്‍ വലിയ വിജയം കാണാതെപോയ മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ സിനിമാ ഡീഗ്രേഡിങ് നടക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ വെളിപ്പെടുത്തലുമായി നടനും സംവിധായകനുമായ രഞ്ജിത്ത്. സിനിമാ ഡീഗ്രേഡിങ് മുന്‍പും ഉണ്ടായിരുന്നുവെന്ന് രഞ്ജിത്ത് പ്രതികരിച്ചു. കോഴിക്കോട്ട് മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് സിനിമാ ഡിഗ്രേഡിങ്ങിന്റെ തലം മാറി. നല്ല സിനിമകളാണെങ്കില്‍ നിലനില്‍ക്കും. സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ ഉണ്ടാക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. സിനിമാ സംഘടനകള്‍ക്കും എതിര്‍പ്പില്ല. താമസമില്ലാതെ അത് നടപ്പാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ സിനിമയ്ക്ക് വലിയ സഹായം തന്നെയാണ്. സിനിമ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ഒ.ടി.ടി സഹായിച്ചു. ഹോം, തിങ്കളാഴ്ച നിശ്ചയം പോലുള്ള മികച്ച സിനിമകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഒ.ടി.ടി പ്ലാറ്റ്ഫോം സഹായിച്ചു. അത് ചെറുപ്പക്കാരായ സിനിമാക്കാര്‍ക്ക് ഊര്‍ജം നല്‍കുന്നതാണെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.