സംവിധായകന്‍ സന്ധ്യ മോഹന് വാഹനാപകടത്തില്‍ പരിക്ക്

മലയാള ചലച്ചിത്ര സംവിധായകന്‍ സന്ധ്യ മോഹന് വാഹനാപകടത്തില്‍ പരിക്ക്. പെരിഞ്ഞനത്ത് ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ സന്ധ്യ മോഹന്‍ ഉള്‍പ്പെടെ ആറു പേര്‍ക്കാണ് പരിക്കേറ്റത്. ദേശീയ പാതയില്‍ ടെമ്പോ ട്രാവലറും കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.…

sandhya-mohan-met-an-accident

മലയാള ചലച്ചിത്ര സംവിധായകന്‍ സന്ധ്യ മോഹന് വാഹനാപകടത്തില്‍ പരിക്ക്. പെരിഞ്ഞനത്ത് ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ സന്ധ്യ മോഹന്‍ ഉള്‍പ്പെടെ ആറു പേര്‍ക്കാണ് പരിക്കേറ്റത്. ദേശീയ പാതയില്‍ ടെമ്പോ ട്രാവലറും കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.

കാറിലുണ്ടായിരുന്ന സന്ധ്യ മോഹന്‍, ബൈക്കിലുണ്ടായിരുന്ന പെരിഞ്ഞനം പൊന്മാനിക്കുടം സ്വദേശി ഗീത പുഷ്പന്‍, ട്രാവലറിലുണ്ടായിരുന്ന തളിക്കുളം സ്വദേശികളായ നാല് പേര്‍ക്കുമാണ് പരിക്കേറ്റത്. സന്ധ്യ മോഹനെയും ഗീതാ പുഷ്പനെയും കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും ട്രാവലറിലുണ്ടായിരുന്നവരെ ഇരിങ്ങാലക്കുടയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മിസ്റ്റര്‍ മരുമകന്‍, കിലുക്കം കിലുക്കം, അമ്മ അമ്മായിഅമ്മ, ഹിറ്റ്ലര്‍ ബ്രദേര്‍സ്, പള്ളിവാതുക്കല്‍ തൊമ്മിച്ചന്‍,ഒന്നാം മാനം പൂമാനം, ഇലഞ്ഞിപ്പൂക്കള്‍, മൈ ഡിയര്‍ കരടി എന്നിവയാണ് സന്ധ്യ മോഹന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 1991ല്‍ പ്രദര്‍ശനത്തിനെത്തിയ കിലുക്കം എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് കിലുക്കം കിലുകിലുക്കം. ബാങ്ക് വാട്ടേഴ്സ് എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ പി കെ മുരളീധരന്‍, പോള്‍ ബത്തേരി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ ജയസൂര്യ, കാവ്യ മാധവന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.

2012ല്‍ പ്രദര്‍ശനത്തിനെത്തിയ മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തില്‍ ദിലീപ്, സനുഷ, ഭാഗ്യരാജ്, ഷീല എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. 1998ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് അമ്മ അമ്മായിഅമ്മ. സുകുമാരി, മുകേഷ്, കവിയൂര്‍ പൊന്നമ്മ, മീര എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍ 1983ല്‍ പുറത്തിറങ്ങിയ താവളം എന്ന ചിത്രത്തിന്റെ അസോസിയേറ്റ് സംവിധായകനായിരുന്നു സന്ധ്യ മോഹന്‍.