‘മരണത്തിന് മുന്നില്‍ ചുവടുവെച്ചാടി’ ‘കെ.ജി.എഫ് 2’വിലെ ആദ്യ ഗാനമെത്തി

ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച ബ്രഹ്‌മാണ്ഡ ചിത്രമായിരുന്നു കെ.ജി.എഫ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. തൂഫാന്‍ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. കന്നഡയ്ക്കു…

kgf-2-lyrical-video

ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച ബ്രഹ്‌മാണ്ഡ ചിത്രമായിരുന്നു കെ.ജി.എഫ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. തൂഫാന്‍ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ഗാനം പുറത്തിറക്കിയിട്ടുണ്ട്. ലഹരി മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.

പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ 2018ല്‍ റിലീസ് ചെയ്ത കെ ജി എഫ് എന്ന സിനിമയുടെ തുടര്‍ച്ചയാണ് കെ ജി എഫ് ചാപ്റ്റര്‍ 2. യാഷ് നായകനാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. അധീര എന്നാണ് സഞ്ജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇരുവര്‍ക്കും പുറമെ രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, ശ്രീനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

ഹൊംബാളെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് ചിത്രത്തിന്റെ നിര്‍മാണം. കോവിഡ് മൂലം പലതവണ റിലീസ് മാറ്റിയ ചിത്രം ഏപ്രില്‍ 14ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ കെ.ജി.എഫ് ചാപ്റ്റര്‍ രണ്ടിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.