സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യ ഷീബ അന്തരിച്ചു!!!

സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യ ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു. കിംസ് ആശുപത്രിയില്‍ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നര്‍ത്തകിയും ദൂരദര്‍ശനിലെ ആദ്യകാല അവതാരകയും എസ്ബിഐ ഉദ്യോഗസ്ഥയും ആയിരുന്നു ഷീബ.…

സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യ ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു. കിംസ് ആശുപത്രിയില്‍ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നര്‍ത്തകിയും ദൂരദര്‍ശനിലെ ആദ്യകാല അവതാരകയും എസ്ബിഐ ഉദ്യോഗസ്ഥയും ആയിരുന്നു ഷീബ.

ദൂരദര്‍ശനിലെ ആദ്യകാല അനൗണ്‍സറും പ്രോഗ്രാം പ്രൊഡ്യൂസറുമായിരുന്നു. ദൂരദര്‍ശനില്‍ അനൗണ്‍സറായിരിക്കെയാണ് ശ്യാമപ്രസാദിനെ പരിചയപ്പെട്ട് വിവാഹത്തിലെത്തിയത്. ദൂരദര്‍ശനില്‍ മയില്‍പ്പീലി, ജീവന്‍ ടിവിയില്‍ വീട്ടുകാര്യം എന്നീ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു.

പരസ്യ സംവിധായകനും നിര്‍മാതാവുമായ വിഷ്ണു ശ്യാമപ്രസാദ്, വിദ്യാര്‍ഥിനിയായ ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കള്‍. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് തൈക്കാട് ശാന്തി കവാടത്തില്‍.