‘കോടിക്കണക്കിനു ജീവനുകള്‍ക്ക് കാവലായി നില്‍ക്കുന്നവര്‍ ഒരു ജീവന്‍ കൂടി തിരിച്ചു തരുന്ന കാഴ്ച….’ – സംവിധായകന്‍ വൈശാഖ്

കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യത്തിന് ഒടുവില്‍ വിജയകരമായ അന്ത്യമായിരുന്നു ബാബു എന്ന ചെറുപ്പക്കാരനെ. പാലക്കാട് മലമ്പുഴ ചെറാട് മലയില്‍ ട്രക്കിങ് ചെയ്യുകയായിരുന്ന മൂന്നംഗ സംഘത്തിലെ 23 മൂന്ന് വയസുകാരനായ ബാബു കുടുങ്ങിപ്പോയത്. പിന്നീടിങ്ങോട്ട്…

കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യത്തിന് ഒടുവില്‍ വിജയകരമായ അന്ത്യമായിരുന്നു ബാബു എന്ന ചെറുപ്പക്കാരനെ. പാലക്കാട് മലമ്പുഴ ചെറാട് മലയില്‍ ട്രക്കിങ് ചെയ്യുകയായിരുന്ന മൂന്നംഗ സംഘത്തിലെ 23 മൂന്ന് വയസുകാരനായ ബാബു കുടുങ്ങിപ്പോയത്. പിന്നീടിങ്ങോട്ട് കഴിഞ്ഞ 46 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ബാബുവിനെ രക്ഷപ്പെടുത്തിയത് ഇന്ത്യന്‍ സൈന്യമായിരുന്നു. ജനങ്ങളെല്ലാം ഇന്ത്യന്‍ സൈന്യത്തെ അകമഴിഞ്ഞ് അഭിനന്ദിച്ചു. സിനിമാ ലോകവും രക്ഷാപ്രവര്‍ത്തകര്‍ക്ക് സല്യൂട്ട് പറഞ്ഞിരിക്കുകയാണ്. ഭാരതത്തിന്റെ ധീര ജവാന്മാര്‍ക്ക് ഹൃദയം നിറഞ്ഞ സല്യൂട്ടെന്നാണ് സംവിധായകന്‍ വൈശാഖ് പറഞ്ഞത്.

കോടിക്കണക്കിനു ജീവനുകള്‍ക്ക് കാവലായി നില്‍ക്കുന്നവര്‍ ഒരു ജീവന്‍ കൂടി തിരിച്ചു തരുന്ന കാഴ്ച….ഭാരതത്തിന്റെ ധീര ജവാന്മാര്‍ക്ക് ഹൃദയം നിറഞ്ഞ സല്യൂട്ട്… ഒപ്പം മനോധൈര്യം കൈവിടാതെ പിടിച്ചു നിന്ന ബാബുവിനും…’- വൈശാഖ് കുറിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

https://www.facebook.com/vysakh.film.director/posts/493606925454758?__cft__[0]=AZVeIFHUK0XRTar-6QelY7F0c-twMO6sGGkNRFtl1-pHCYpaa5RyEaInboq5dN1RcttfX-vDl74MXg7IzcUTokvbXAISCLwXqdcUJ38ukR-IKAQ1OopKxTgh7kUsHZ6YEYKIe3BRDF6yJbM-omK111os&__tn__=%2CO%2CP-R