17 വർഷങ്ങൾക്ക് ശേഷം അമ്മയ്ക്കും അച്ഛനും ഒപ്പം ഓണമുണ്ട് ദിവ്യ ഉണ്ണി

ബാലതാരമായി എത്തി നായികാ പദവി സ്വന്തമാക്കിയ താരമാണ് ദിവ്യ ഉണ്ണി, രണ്ടു വർഷങ്ങൾക്ക് മുൻപായിരുന്നു ദിവ്യ ഉണ്ണിയുടെ രണ്ടാമത്തെ വിവാഹം, രണ്ടാം വിവാഹത്തിൽ ദിവ്യക്ക് ഒരു മകളും ജനിച്ചു, തനിക്ക് ഒരു മകൾ ജനിച്ചു…

ബാലതാരമായി എത്തി നായികാ പദവി സ്വന്തമാക്കിയ താരമാണ് ദിവ്യ ഉണ്ണി, രണ്ടു വർഷങ്ങൾക്ക് മുൻപായിരുന്നു ദിവ്യ ഉണ്ണിയുടെ രണ്ടാമത്തെ വിവാഹം, രണ്ടാം വിവാഹത്തിൽ ദിവ്യക്ക് ഒരു മകളും ജനിച്ചു, തനിക്ക് ഒരു മകൾ ജനിച്ചു എന്നും ഐശ്വര്യ എന്നാണ് മകളുടെ പേരെന്നും ദിവ്യ തന്നെയാണ് പ്രേക്ഷകരെ അറിയിച്ചത്. ആദ്യ വിവാഹത്തിൽ ഉള്ള കുട്ടികളും ദിവ്യക്കൊപ്പമാണ്, വിവാഹശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് ദിവ്യ. മകളുടെ ചോറൂണ് ചിത്രങ്ങളും ദിവ്യ പങ്കുവച്ചിരുന്നു. ഇപ്പോള്‍ മകളുടെ ഓണം വിശേഷങ്ങളാണ് ദിവ്യ പങ്കുവയ്ക്കുന്നത്. ജീവിതത്തില്‍ മൂന്നാമതും അമ്മയായതിന്റെ സന്തോഷത്തില്‍ ആണ് നടി ദിവ്യ ഉണ്ണി.

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കാറുള്ള ദിവ്യ ഉണ്ണി ഇപ്പോഴിതാ 17 വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഓണം ആഘോഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം തന്റെ വിലപ്പെട്ട നിമിഷങ്ങള്‍ പങ്കുവെച്ചത്.
‘ചിലപ്പോള്‍ ദിനങ്ങളല്ല, നിമിഷങ്ങളാണ് ഓര്‍ത്തുവയ്ക്കുക എന്നത് സത്യമാണ്. 17 വര്‍ഷത്തിനുശേഷം എന്റെ മാതാപിതാക്കള്‍ക്കൊപ്പം ചെലവഴിച്ച ഈ ഓണം എല്ലാഴും വിലപ്പെട്ടതായിരിക്കും.

എന്റെ കുഞ്ഞുമകള്‍ അവരോടൊപ്പം അവളുടെ ആദ്യത്തെ ഓണം ആഘോഷിക്കുന്നത് കാണുന്നത് എന്തിനേക്കാളും വലിയ ആനന്ദമായിരുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞങ്ങളുടെ സ്‌നേഹം,’ കുടുംബത്തിന് ഒപ്പമുള്ള ചിത്രം പങ്കുവച്ച്‌ ദിവ്യ ഉണ്ണി കുറിച്ചു. എട്ട് മാസങ്ങൾക്ക് മുൻപായിരുന്നു ദിവ്യക്കും അരുണിനും മകൾ ജനിച്ചത്, കുഞ്ഞിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ദിവ്യ ആരാധകർക്കൊപ്പം പങ്കുവെക്കാറുണ്ട്.