ഒരു ദിവസം പണിക്ക് പോയില്ലെങ്കിൽ വീട്ടിൽ അടുപ്പ് പുകയില്ല, ഇന്ന് കഞ്ഞി വെള്ളമാണ് കുടിച്ചത്!! ഡോക്ടര്‍ ഷിംന അസീസിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

ലോകം മുഴുവൻ മഹാമാരിയായി താണ്ഡവം ആടുകയാണ് കൊറോണ. നിരവധി ആളുകളുടെ ജീവൻ അപഹരിക്കുകയും അത് പോലെ തന്നെ ഇനിയും ജീവനുകൾക്ക് ആപത്തുമാണ് ഈ മഹാമാരി. ഇപ്പോൾ നമ്മുടെ ഇന്ത്യ കൊറോണയുടെ മൂന്നാം സ്റ്റേജിലാണ്. രോഗം…

doctor-shmana

ലോകം മുഴുവൻ മഹാമാരിയായി താണ്ഡവം ആടുകയാണ് കൊറോണ. നിരവധി ആളുകളുടെ ജീവൻ അപഹരിക്കുകയും അത് പോലെ തന്നെ ഇനിയും ജീവനുകൾക്ക് ആപത്തുമാണ് ഈ മഹാമാരി. ഇപ്പോൾ നമ്മുടെ ഇന്ത്യ കൊറോണയുടെ മൂന്നാം സ്റ്റേജിലാണ്. രോഗം പടരാതിരിക്കുവാൻ നമ്മുടെ സർക്കാരും ആരോഗ്യ വകുപ്പും ഉറക്കം പോലും ഉപേക്ഷിച്ച് പരിശ്രമിക്കുകയാണ്. ഇവരുടെ കൂടെ ഒറ്റ കെട്ടായി ജനങ്ങളും കൂടെ ഉണ്ട്. പല രാജ്യങ്ങളിലും നിരവധി ജീവനുകൾ ആണ് കൊറോണ മൂലം നഷ്ട്ടമായത്, ഇ മഹാമാരിയെ തുരത്താനുള്ള തന്ത്രപ്പാടിലാണ് എല്ലാവരും. ഇപ്പോൾ ഒരു ഡോക്ടറുടെ കുറിപ്പാണു സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്.

ഷംനയുടെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ 

കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി മലപ്പുറത്ത് പോസിറ്റീവ് ആയ കേസുകളിൽ ഒന്നിന്റെ കോണ്ടാക്‌ട്‌ ട്രേസിങ്ങിലാണ്‌.

അങ്ങോട്ട്‌ വിളിക്കുന്ന ഡോക്‌ടറുടെ നമ്പറിൽ കേൾക്കുന്ന ശബ്‌ദത്തിൽ എന്തോ സാന്ത്വനം തേടാറുള്ള രോഗിയുടെ ബന്ധുവായ ആ മനുഷ്യൻ ഇന്ന്‌ ഇങ്ങോട്ട്‌ വിളിച്ചു…

പത്ത്‌ മിനിറ്റ്‌ മുൻപ്‌.

അയാൾ പ്രൈമറി കോണ്ടാക്‌ട്‌ ആണ്‌, വീട്ടിൽ പൂർണമായും അടച്ചിട്ടിരിക്കുകയാണ്‌.

എന്തൊക്കെയോ കുറേ വേവലാതികൾ പറയുന്നതിനിടക്ക്‌ അയാൾ പറഞ്ഞു,

“ഇങ്ങളോടായതോണ്ട്‌ പറയാ സാറേ, ഒരീസം പണിക്ക്‌ പോയിറ്റില്ലെങ്കിൽ പെരീൽ അടുപ്പ്‌ പൊകയൂല. ഇന്നുച്ചക്ക്‌ കഞ്ഞിന്റെള്ളാണ് (കഞ്ഞിയുടെ വെള്ളം) ഓളും കുട്ടിയാളും കുടിച്ചത്‌.”

അന്നേരം തൊട്ട്‌ നെഞ്ചിലെന്തോ നീറി പുകയാൻ തുടങ്ങിയതാണ്‌.

കോവിഡ്‌ 19 ഇങ്ങനെ ചിലത്‌ കൂടിയാണ്‌.
ആരുടെയൊക്കെയോ സ്വന്തമാകുന്ന ആരോഗ്യപ്രവർത്തകരും നോവുകളും നോമ്പരങ്ങളും ഭീതിയും ആശ്വസിപ്പിക്കലും…

എല്ലാം കഴിഞ്ഞ്‌ സ്വയം കുഴഞ്ഞ്‌ പോകുന്നതറിയുമ്പോഴുള്ള നിസ്സഹായതയും…

ആ മനുഷ്യന്റെ ശബ്‌ദം കാതിൽ ഇപ്പോഴും മുഴങ്ങുന്നു.

ഉറങ്ങാനാവുന്നില്ല…

https://www.facebook.com/shimnazeez/posts/10158416951202755