സി പി ആർ നൽകിയിരുന്നെങ്കിൽ കെ കെയുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നു: ഡോക്ടർ

പ്രശസ്ത ഗായകൻ കെ കെയുടെ (കൃഷ്ണകുമാർ കുന്നത്ത്) വിയോഗ വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. വെർസോവയിലെ ശ്മശാനത്തിൽ കെ കെയുടെ ഭൗതികശരീരം സംസ്‌ക്കരിച്ചു. നിരവധി പേരാണ് പ്രിയപ്പെട്ട ഗായകന് ആദരാജ്ഞലി അർപ്പിക്കുവാൻ എത്തിയത്. കൊൽക്കത്തയിലെ…

പ്രശസ്ത ഗായകൻ കെ കെയുടെ (കൃഷ്ണകുമാർ കുന്നത്ത്) വിയോഗ വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. വെർസോവയിലെ ശ്മശാനത്തിൽ കെ കെയുടെ ഭൗതികശരീരം സംസ്‌ക്കരിച്ചു. നിരവധി പേരാണ് പ്രിയപ്പെട്ട ഗായകന് ആദരാജ്ഞലി
അർപ്പിക്കുവാൻ എത്തിയത്.

കൊൽക്കത്തയിലെ നസ്‌റൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടി അവതരിപ്പിച്ച ശേഷമായിരുന്നു കെ. കെ യുടെ അന്ത്യം. സംഗീത പരിപാടിക്ക് ശേഷം അദ്ദേഹം താമസിക്കുന്ന ഹോട്ടലിൽ എത്തിയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. കൊൽക്കത്തയിലെ സി. എം. ആർ. ഐ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീൻ രക്ഷിക്കാനായില്ല.

കുഴഞ്ഞ് വീണ സമയത്ത് അദ്ദേഹത്തിന് സി പി ആർ നൽകിയിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്ന് പോസ്‌മോർട്ടം സംഘത്തിലുണ്ടായിരുന്ന ഒരു ഡോക്ടർ പ്രതികരിച്ചു. കെ.കെ യുടെ രക്തധമനികളിൽ വലിയ തോതിലുള്ള ബ്ലോക്ക് ഉണ്ടായിരുന്നുവെന്നും ഇതാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചുവെന്നുമാണ് ഡോക്ടർ പറയുന്നത്.

എന്നാൽ പോലീസ് അദ്ദേഹത്തിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കെ.കെ യുടെ തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.

ബോളിവുഡ് ഹിറ്റുകളിലൂടെ ആസ്വാദകരെ മനം കവർന്ന മലയാളി ഗായകനാണ് കെ. കെ. എന്നാൽ മലയാളത്തിൽ അദ്ദേഹം അധികം പാട്ടുകൾ പാടിയിട്ടില്ല.

ഹിന്ദി, മലയാളം, തമിഴ്, കന്നട, ബംഗാളി, മറാത്തി പാട്ടുകൾ പാടിയിട്ടുണ്ട്. 1999ലെ പൽ ആണ് കെ കെയുടെ ആദ്യ സംഗീത ആൽബം. ഹം ദിൽ ദേ ചുപ്‌കേ സനം, ദസ്, ഗുണ്ടെ, പുതിയ മുഖം തുടങ്ങിയ സിനിമകളിൽ പാടിയിട്ടുണ്ട്.